രാജാമൗലിയുടെ 2017 ലെ ഇഷ്ട ചിത്രം : അര്‍ജ്ജുന്‍ റെഡ്ഡി!!!ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രമൊരുക്കി ഇൻഡ്യയോട്ടെക്കെയുള്ള പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ സംവിധായകൻ ആണ് രാജാമൗലി. ഏറെ എന്റർടൈൻമെന്റ് വാല്യൂസുള്ള ചിത്രമായ ബാഹുബലി ഇന്ത്യയൊട്ടാകെ ഉള്ള പ്രേക്ഷകർക്ക് മികച്ച സിനിമ അനുഭവം നൽകി ഇന്ത്യൻ സിനിമ ചരിത്ര താളുകളിൽ ഇടം നേടിരുന്നു. പലരുടെയും 2017 ൽ ഇറങ്ങിയ ഇഷ്ട ചിത്രമായി ബാഹുബലി. എന്നാൽ രാജമൗലിക്ക്‌ 2017ൽ ഇറങ്ങിയ ഇഷ്ട ചിത്രം ബാഹുബലി അല്ല. തെലുങ്കിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായ ‘അര്‍ജുന്‍ റെഡ്ഡി’ ആണ്. പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം റെക്കോര്‍ഡ്‌ കളക്ഷന്‍ ആണ് നേടിയത്.

വിദ്യാർഥിയുടെ ജീവിതത്തിലുടെ കടന്നു പോകുന്ന കഥ പറയുന്ന ഒന്നായ ‘അര്‍ജുന്‍ റെഡ്ഡി’ തികച്ചും സെറ്റൽഡ് ആയി ചിത്രീകരിച്ച ഒന്നാണ് . തെലുങ്കിൽ ഇത്തരം വ്യത്യസ്‍ത ചിത്രങ്ങൾ വളരെ കുറവാണ്. “പ്രണയ ചിത്രങ്ങളോട് തനിക്ക് വലിയ പ്രിയമൊന്നുമില്ലെങ്കിലും, ദേവരകൊണ്ട, ശാലിനി പാണ്ഡേ എന്നിവരുടെ ഹൈക്ലാസ് പ്രകടനം ഉജ്ജ്വലമായെന്ന് രാജമൗലി പറഞ്ഞു.

വിക്രമിന്‍റെ മകന്‍ ‘ധ്രുവ്’ നായകനാകുന്ന തമിഴ് ചിത്രം “വർമ്മ” അർജുൻ റെഡിയുടെ റീമേക്ക് ആണ്. ചിത്രത്തിന്റെ വന്‍ വിജയത്തിനുശേഷം പല ഭാഷയിൽ നിന്നുമൊക്കെ റീമേക്ക് ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. തമിഴ് ചിത്രം സംവിധാനം ചെയുന്നത് ബാല ആണ്.

Comments are closed.