രണ്ടു ചിത്രങ്ങൾക്കും തമ്മിൽ 9 വർഷത്തെ ഗ്യാപ്പ് !! Age in reverse Gear മമ്മൂക്ക!!!

0
529

Age in റിവേഴ്‌സ് ഗിയർ, ഈ വാചകം മലയാളികളുടെ താര സൂര്യനായ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞതാണെന്ന് എപ്പോഴും തോന്നിപ്പോകാറുണ്ട്. പ്രായം പിന്നിലെക്കെന്നോ, പ്രായത്തെ തോല്പിക്കുന്നവനെന്നോ എന്ത് വേണമെങ്കിലും പറയാം. 67 വയസു എന്നുള്ളത് ആളുകളെ കാലവും പ്രായവും തോൽപ്പിക്കുന്ന ഒന്നാണെങ്കിൽ മമ്മൂക്കക്ക് മുൻപിൽ അതൊന്നും വില പോകുമെന്ന് തോന്നുന്നില്ല, എന്തൊരു എനർജിയാണ് ഇപ്പോഴും ആ മനുഷ്യന്.

മറ്റു താരങ്ങൾ ഒരു വർഷം കൂടുമ്പോൾ രണ്ടു വയസു അധികം കൂടി എന്ന് തോന്നുന്നിടത്താണ് മമ്മൂക്കയുടെ ഈ മാജിക്. ഇതിനെ സാധുകരിക്കുന്ന രീതിയിൽ മമ്മൂട്ടിയുടെ പുതിയ ചിത്രമായ മധുര രാജയെ സംബന്ധിക്കുന്ന പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ വരുന്നുണ്ട്. 9 വർഷങ്ങൾക്ക് മുൻപ് ആണ് പോക്കിരി രാജ എന്ന ചിത്രം റീലീസാകുന്നത്. കൊമേർഷ്യലി വമ്പൻ വിജയമായ ചിത്രത്തിലെ മധുര രാജ എന്ന കഥാപാത്രം വീണ്ടും എത്തുകയാണ്. മധുര രാജ എന്ന പോക്കിരി രാജയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. വൈശാഖ് ഉദയകൃഷ്ണ ടീം തന്നെയാണ് ഈ ചിത്രത്തിനും പിന്നിൽ..

9 വര്ഷം മുൻപ് ഉള്ള പോക്കിരി രാജയിലെ മമ്മൂട്ടിയുടെ ചിത്രവും ഇപ്പോഴുള്ള മധുര രാജയിൽ ഉള്ള അദ്ദേഹത്തിന്റെ ചിത്രവും ചേർത്തുവച്ചാൽ കാലങ്ങൾ കടന്നു പോയത് പോലെ തോന്നില്ല, കാരണം മമ്മൂക്കക് പ്രായം കൂടിയതായി അനുഭവപ്പെടുന്നതെ ഇല്ല. ഒരുപക്ഷെ ഒന്ന് കൂടെ ചിന്തിച്ചാൽ 9 വര്ഷം മുമ്പുള്ളതിനേക്കാൾ ചെറുപ്പമായി എന്ന് വേണം പറയാൻ. ഈ പ്രതിഭാസത്തെ മമ്മൂക്ക എന്നല്ലാതെ എന്ത് പറയാൻ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്