രണ്ടാം വരവും മിന്നിച്ച താക്കോൽക്കാരൻ-ജയസൂര്യ എന്ന നടനിന്റെ സോളോ കൊമേർഷ്യൽ ഹിറ്റുകളിൽ ഏറ്റവും മുന്നിൽ തന്നെയുണ്ടാകും പുണ്യാളൻ അഗർബത്തീസ്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ വരവിലും ആദ്യ ഭാഗം എന്ന ഒരു നല്ല ബേസ് ഉണ്ടായിട്ടും ഗംഭീര പ്രൊമോഷനും മാർകെറ്റിംഗും തന്നെയാണ് രഞ്ജിത് ശങ്കറും ടീമും ഒരുക്കിയത്, അതൊരു വിഷയമല്ലെങ്കിൽ പോലും ഹൈപ്പ് എന്നൊരു സംഭവത്തിന്‌ അത് വലിയ തോതിൽ കോൺട്രിബ്യുട്ട് ചെയ്തിട്ടുണ്ട്

ആദ്യ ഭാഗത്തിൽ ഒരു ബിസ്സിനെസ്സ് എസ്റാബ്ളിഷ് ചെയ്യാനുള്ള നായക കഥാപാത്രത്തിന്റെ ബുദ്ധിമുട്ടുകളെ പറ്റി പറയുന്ന ഒന്നാണെങ്കിൽ രണ്ടാം ഭാഗവും അതെ ടോണിൽ തന്നെയാണ് പറഞ്ഞിരിക്കുന്നത് ഒപ്പം ഇന്നത്തെ പല സാമൂഹിക വിഷയങ്ങളുടെ പരത്തി പറച്ചിലുമുണ്ട്. തീയേറ്ററുകളിൽ പല ഡയലോഗുകൾക്കും ഉയർന്ന കൈയടി വെറും തമാശ സൃഷ്‌ടിചതിന്റെ ബാക്കി പത്രമാണെന്നു പറയാനാകില്ല മറിച്ചു പ്രേക്ഷകർ പറയാനാഗ്രഹിച്ച, കേൾക്കാൻ ആഗ്രഹിച്ച ഒരുപിടി കാര്യങ്ങളുടെ തുറന്നു പറച്ചിലും കൊണ്ടാണ്. അവസാന ടീസർ തന്ന എഫക്ട് അതുപോലെ ചിത്രത്തിലേക്ക് ക്യാരി ഓവർ ചെയ്തിട്ടുണ്ട്

ആദ്യ ഭാഗത്തിൽ ജോയ് തുടങ്ങിയ ബിസ്സിനെസ്സന്റെ നഷ്ട കണക്കുകൾ നിരത്തിയാണ് സിനിമ തുടങ്ങുന്നത്. നഷ്ടത്തിലാകുന്ന കമ്പനി പൂട്ടി ഒരു വല്യ കട ബാധ്യത വലിച്ചു വയ്ക്കുന്ന ജോയ് പുതിയ ബിസിനസിനെ പറ്റി ചിന്തിക്കുന്നു. ഒരു പുതിയ പ്ലാനുമായി എത്തുന്ന ജോയ് അടുത്ത ബിസിനസ്സിന്റെ തുടക്കമിടുന്നു ( ആദ്യ ഭാഗത്തിലെ ബിസ്സിനെസ്സുമായി ബന്ധമുണ്ട് ഈ ബിസ്സിനെസ്സിനും). അതിനിടയിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പാർട്ടിക്കാരോട് കോർക്കേണ്ടി വരുന്ന ജോയ്ക്ക്, ബിസ്സിനെസ്സുമായി മുന്നോട്ട് പോകേണ്ടി വരുമ്പോൾ അഭിമുഖിക്കേണ്ടി വരുന്നതും, ജോയ് താക്കോൽക്കാരൻ ആ പ്രശ്ങ്ങളെ എങ്ങനെ മറികടക്കേണ്ടി വരുമെന്നുള്ളതും ആണ് കഥയുടെ ബാക്കി പത്രം

ചിരിയുടെ ആദ്യ പകുതി ചിത്രത്തിന് പറയേണ്ടത് പറയാൻ ഉള്ളൊരു ചാൻസ് ആണ് നൽകുന്നത്, വളരെ മികച്ച, കാര്യ ഗൗരവമുള്ള രണ്ടാം പകുതി ഈ ചിത്രത്തെ പൂർണതയുള്ള ഒരു എന്റർറ്റൈനെർ ആക്കുന്നു. ഇന്നത്തെ പല പ്രധാന സോഷ്യൽ വിഷയങ്ങളെയും കോർത്തിണക്കി കഥ പറഞ്ഞു പോകാനും, സിസ്റ്റം ഒരു സാധാരണ പൗരനുമേൽ അടിച്ചേൽപ്പിക്കുന്ന വലിയ പ്രശനങ്ങളെ പറ്റിയും രഞ്ജിത് ശങ്കർ പറഞ്ഞു പോകുന്നു,ആദ്യ പകുതിയിലെ തമാശ രംഗങ്ങൾ എല്ലാം തന്നെ പ്രേക്ഷന്മേൽ ഒരു മികച്ച ടേക്ക് ഓഫിന് ഉള്ള പാത ഒരുക്കുന്നു

ഒരുപക്ഷെ ആദ്യ ഭാഗത്തേക്കാൾ ജോയ് താക്കോൽക്കാരന്റെ കഥാപാത്രം അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ പ്രേക്ഷകന് അടുത്ത് എത്തിക്കാൻ രണ്ടാം ഭാഗത്തിന് ആകുന്നുണ്ട്. അത് ഒരുപക്ഷെ ഈ അടുത്ത സമയത്തു പല ചർച്ചകൾ സൃഷ്ടിക്കപെട്ട കാര്യങ്ങൾ കോർത്തിണക്കിയത് കൊണ്ടാണ്, പ്രത്യക്ഷത്തിൽ ഒതുക്കിയും ഒന്ന് ചിന്തിച്ചാൽ പരത്തിയും പറഞ്ഞു പോകുന്ന ഇത്തരം കാര്യങ്ങളുടെ പ്രാധാന്യം പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിന്റെ വിജയങ്ങളിൽ ഒന്ന് തന്നെയാണ്.അങ്ങനെ പറയുമ്പോഴും ഒരു അന്താരാഷ്ട്ര ചിത്രമൊന്നും ആകുന്നുലെങ്കിലും പുണ്യാളൻ ഒരു അസൽ എന്റെർറ്റൈനെർ ആണ്, ചേരുവകൾ എല്ലാം ചേർത്ത ഒരു നല്ല രഞ്ജിത് ശങ്കർ ചിത്രം. ഇതിനു കുറ്റത്തിന്റെ ലിസ്റ്റ് എടുക്കാൻ ഒരു നിരൂപണം ആവശ്യമില്ല കാരണം ഒരു നല്ല പ്രേക്ഷകന് പടം കണ്ടിറങ്ങുമ്പോൾ ഒരു ചിരി ചുണ്ടിൽ സമ്മാനിക്കാൻ ചിത്രത്തിനാകുന്നുണ്ട്


കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ ആളൊഴിഞ്ഞ തീയേറ്ററുകൾ എന്ന സ്ഥിതി വിശേഷം ഒരുപാട് കാണാൻ കഴിയുണ്ടായിരുന്നു, പുണ്യാളന് ഈ ഒരു പ്രതിഭാസത്തെ ഈസി ആയി മറികടക്കാം എന്ന് വിശ്വസിക്കുന്നു