രണ്ടക്ഷരം നീ തിന്നോ.. റിഷബ് പന്തിനെ അക്ഷരങ്ങൾ പഠിപ്പിക്കുന്ന ധോണിയുടെ മകൾ സിവ…മഹേന്ദ്ര സിംഗ് ധോണിയേക്കാൾ ആരാധകരുണ്ട് മകൾ സിവക്ക്. കളിക്കളത്തിൽ അച്ഛന്റെ മത്സരങ്ങൾ കാണാനെത്തുകയും കൈയടിചു പ്രോത്സാഹിപ്പിക്കുകയും ചെയുന്ന കുഞ്ഞു സിവയുടെ ചിത്രങ്ങളും വിഡിയോകളും എല്ലാം സമൂഹ മാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മലയാളം പാട്ടുകൾ പാടിയും നമ്മുടെയെല്ലാം ഹൃദയങ്ങളിൽ ഈ സുന്ദരിക്കുട്ടി കയറിക്കൂടി. ഇപ്പോളിതാ ക്രിക്കറ്റ് താരം റിഷബ് പന്തിനു അക്ഷരങ്ങൾ പഠിപ്പിക്കുന്ന സിവയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

അ ആ ഇ ഈ എന്നിങ്ങനെ പന്തിനു സിവ അക്ഷരങ്ങൾ പറഞ്ഞു കൊടുക്കുന്നതാണ് വിഡിയോയിൽ കാണുന്നത്. സിവ പഠിപ്പിക്കുന്ന പോലെ അതെ രീതിയിൽ ആക്ഷൻ കാണിച്ചു പന്ത് അത് ഏറ്റു പറയുകയും ചെയ്യുന്നുണ്ട്. പഠിത്തം തകൃതിയായി മുന്നേറുന്നതിനിടെ പന്ത് രണ്ടു അക്ഷരങ്ങൾ പറയാൻ വിട്ടു പോയി. ഉടനെ ടീച്ചർ സിവയുടെ വക ശകാരവും എത്തുന്നത് വിഡിയോയിൽ കാണാം.

അക്ഷരം പറയാത്തത് എന്താ എന്ന് ചോദിക്കുന്ന സിവയോട്‌ പന്ത് പറയുന്നത് അത് ടീച്ചർ പറഞ്ഞു തന്നില്ല എന്നാണ്. ആ രണ്ടക്ഷരം നിങ്ങൾ കഴിച്ചോ എന്നാണ് സിവ പന്തിനോട് തിരിച്ചു ചോദിക്കുന്നത്. ഐ പി എല്ലിൽ ഡൽഹി ചെന്നൈ സെമിക്ക് ശേഷമെടുത്ത വീഡിയോയാണിത്.

Comments are closed.