രജനി സാർ കൈപിടിച്ചുയർത്തിയ ജീവിതം!! ‘അമ്മക്ക് ജോലി രജനി സാറിന്റെ വീട്ടില്‍ – മാധിയുടെ വാക്കുകൾ കേൾക്കുകതലൈവനെ വീണ്ടും ആഘോഷമാക്കുന്ന ഒരു ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. വിന്റേജ് രജിനികാന്തിനെയാണ് പേട്ടയിലുടെ ലഭിച്ചിരിക്കുന്നത്. ലോകം മുഴുവൻ തന്റെ പേരും സിനിമയും ആഘോഷമാക്കുമ്പോൾ ഒരു സാധാരണ മനുഷ്യനെ പോലെ ജീവിതം മുന്നോട്ട് നയിക്കുകയാണ് രജനികാന്ത്. മേക്ക് അപ്പിന്റെയും ഇന്നത്തെ കാലത്തേ താര ജാഡകളുടെയോ അകമ്പടി ഇല്ലാതെ ജീവിക്കുന്ന രജനി ആറ്റിറ്റിയൂഡ് കൊണ്ടും ഏറെ വ്യത്യസ്തനാണ്. അദ്ദേഹത്തെ പറ്റി മാധി എന്ന യുവാവിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

മാധി ഒരു പോസ്റ്റർ ഡിസൈനർ ആണ്. രജനി ചിത്രങ്ങളുടെ ഫ്ലസ്കളുടെയും ബാനറുകളുടെയും ഡിസൈൻ ഫ്രീ ആയി ആണ് മാധി ചെയ്തു നൽകുന്നത്. അത്തരത്തിൽ രജിനി ആരാധകരുടെ ഇടയിൽ അദ്ദേഹം പ്രശസ്തനാണ്. എന്നാൽ താൻ അങ്ങനെ ഫ്രീ ആയി തലൈവന്റെ ഡിസൈനുകൾ ചെയ്തു നൽകുന്നത്തിനു കാരണം ആരാധനയെക്കാൾ തന്റെ ജീവിതത്തെ ആ സൂപ്പർ സ്റ്റാർ കൈപിടിച്ച് ഉയർത്തിയത് കൊണ്ടാണെന്നു മാധി പറയുന്നു.

“രജനി സാറിന്റെ വീട് സ്ഥിതി ചെയ്യുന്ന ചെന്നൈ പോയസ് ഗാർഡനിലെ റോഡ് വൃത്തിയാക്കുന്ന ആളായിരുന്നു എന്റെ അപ്പൂപ്പൻ. വർഷങ്ങൾക്ക് മുൻപ് മുതലേ രജിനി സാറിന് അപ്പൂപ്പനെ അറിയാം. അപ്പൂപ്പനോട് കാണുമ്പോൾ എല്ലാം സംസാരിക്കുകയും നന്നായി പെരുമാറുകയും ചെയ്തിരുന്നു അദ്ദേഹം. എന്റെ അമ്മക്ക് അങ്ങനെ രജനി സാറിന്റെ വീട്ടിൽ ജോലി കിട്ടി. ഞങ്ങളുടെ പണത്തിന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞു എന്റെ സ്കൂൾ ഫീസുകൾ അടച്ചിരുന്നത് തലൈവരാണ്. ദീപാവലി ദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഞങ്ങളെ ക്ഷണിക്കുകയും പുത്തൻ ഡ്രെസ്സുകളും മധുര പലഹാരങ്ങളും നൽകുകയും ചെയ്യും. ഇപ്പോഴും ഏത് ആൾക്കൂട്ടത്തിനിടയിൽ എന്നെ കണ്ടാലും വിളിച്ചു വീട്ടിലേക്ക് കൊണ്ട് പോയി സുഖവിവരങ്ങളും വീട്ടുകാരുടെ വിശേഷവും എല്ലാം അദ്ദേഹം ചോദിക്കും.എന്റെ ജീവിതം തന്നെ രജനി സാറിന്റെ സഹായമാണ്.”

Comments are closed.