രജനികാന്ത് ചിത്രത്തിന്റെ വിജയത്തിനായി മണ്ണിലിട്ട ചോറ് വാരിത്തിന്നു ആരാധകർ!!!തമിഴ്നാട്ടുകാർക്ക് രജനികാന്ത് എന്നാൽ അവരുടെ തലൈവനാണ്. ദൈവത്തെ പോലെയാണ് ആരാധകർ അദ്ദേഹത്തെ കാണുന്നത്. അദ്ദേഹത്തിന്റെ ഒരു ചിത്രം റീലീസാകുമ്പോൾ വഴിപാടുകളും പൂജകളും മറ്റു പരിപാടികളുമായി എത്താറുണ്ട്. പുതിയ രജനി ചിത്രം 2. 0 തീയേറ്ററുകളിലെത്തുമ്പോൾ ചിത്രത്തിന്റെ വിജയത്തിനായി തമിഴ്‌നാട്ടിലെ ഒരുകൂട്ടം ആരാധകർ നടത്തുന്ന വഴിപാട് വാർത്ത തലകെട്ടുകളിൽ ഇടം പിടിക്കുകയാണ്.

രജനിയുടെ ആരോഗ്യത്തിനും സിനിമയുടെ വിജയത്തിനുമായി മധുരയിലെ ഒരു കൂട്ടം ആരാധകർ മൺ ചോർ ആണ് ഭക്ഷിച്ചതെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയുന്നു. വെറും നിലത്ത് ചോറ് ഇട്ട് ആ ചോറാണ് അവർ വാരി കഴിച്ചത്. രജനീകാന്തിന് വേണ്ടി എന്ത് വേണമെങ്കിലും ചെയ്യാൻ തയാറാണ് തങ്ങളെന്നാണ് അവരുടെ വാദം.

10000 സ്‌ക്രീനുകൾക്ക് പുറത്താണ് ചിത്രം റീലീസ് ചെയ്തത്. ബോക്സ് ഓഫിസ് ഹിറ്റായ ആദ്യ ഭാഗം പുറത്തിറങ്ങി 8 വർഷത്തിന് ശേഷമാണു രണ്ടാം ഭാഗമായ 2. 0 പുറത്തിറങ്ങുന്നത്. മികച്ച അഭിപ്രായമാണ് ചിത്രം നേടുന്നത്. ലോകത്തിലെ വമ്പൻ vfx സ്റ്റുഡിയോസ് ആണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചത്. എ ആർ റഹ്മാൻ സംഗീതവും നീരവ് ഷാ ഛായാഗ്രഹണവും നിർവഹിക്കുന്നു.

Comments are closed.