യൗവനത്തിലേക്ക് തിരിഞ്ഞു നടന്നൊരു മനുഷ്യൻ!!!ശരീര ഭാരം കൂടിയത് കൊണ്ട് പലരും അദ്ദേഹത്തെ കളിയാക്കിയവരുണ്ട്. അന്നെല്ലാം നമ്മൾ പറഞ്ഞത് ഞങ്ങളുടെ ലാലേട്ടന് എന്തിനാടാ ലുക്ക് എന്നാണ് അണ്ണന്റെ അഭിനയം പോരെ എന്നാണ്. ഇന്ന് ജീവിതത്തിന്റെ അൻപത്തി ഏഴാം വയസിൽ ശരീര ഭാരം കുറച്ചു യൗവനത്തിലേക്ക് മോഹൻലാൽ നടന്നു കയറുമ്പോൾ പണ്ട് വലിയ ശരീരവുമായി സ്‌ക്രീനുകളിൽ നമ്മെ വിസ്മയിപ്പിച്ച ഒരു രൂപമുണ്ടായിരുന്നു അത് പതിയെ മാഞ്ഞു കാലം പിന്നിലേക്ക് പോകുകയാണ്. യൗവനത്തിലേക്ക് തിരികെ നടക്കുന്ന ഒരു മനുഷ്യൻ, മോഹൻലാൽ.

തന്റെ കരിയറിന്റെ മുപ്പതുകളിൽ തന്നെയാണ് മോഹൻലാലിൻറെ പവർ പാക്കഡ്‌ പെർഫോമൻസുകൾ നമ്മിലേക്ക്‌ ഇറങ്ങി വന്നത്. ആറാം തമ്പുരാനും, ദേവാസുരവും, ഇരുവരും, സദയവും, ചന്ദ്രലേഖയും അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത മോഹൻലാൽ മാജിക്കുകൾ തൊണ്ണൂറുകളിൽ നമ്മൾ കണ്ടു. ഇപ്പോളത്തെ ലാലേട്ടന്റെ രൂപം ആ തൊണ്ണൂറുകളിലെ ലാലേട്ടനെ തന്നെയാണ് ഓർമ്മിപ്പിക്കുന്നത്. ഒരുപാട് വിസ്മയിപ്പിച്ച ആ ഭൂതകാലത്തേക്കുള്ള മടക്കം ഒടിയൻ മാണിക്യനെയും ഇനി വരുന്ന ഒരുപാട് കഥാപാത്രങ്ങളെയും സഹായിക്കുമെന്ന് ഉറപ്പാണ്.

പിന്നെ മേല്പറഞ്ഞ ഉറപ്പിന്റെ ആവശ്യം ഒന്നുമില്ല സത്യം പറഞ്ഞാൽ. അൻപത്തി ആറാം വയസിൽ പുലിമുരുകനിൽ ആ കനത്ത ശരീരവും വച്ചു മോഹൻലാൽ കാണിച്ച മാസ്സ് ഒന്നും ഇവിടെ ആരും കാണിച്ചിട്ടില്ല എന്നുള്ളത് സത്യമാണെന്നിരിക്കെ. ഇത് ശരീരത്തിന്റെ പേരു പറഞ്ഞു കളിയാക്കിയവർക്ക് വേണ്ടി ദൈവത്തിനാൽ ഡെഡിക്കേറ്റ് ചെയ്യപ്പെട്ട ഒരു സാമ്പിൾ ആണ്, എന്തെന്നാൽ അങ്ങനെ കളിയാക്കപെടാനുള്ളൊരാളല്ലാ മോഹൻലാൽ ഒരു അപൂർവ ജീവിതം തന്നെയാണ്, കൈയടിപ്പിക്കാനായി ജീവിക്കുന്നൊരു മനുഷ്യൻ.

Comments are closed.