യാത്രയുടെ മലയാളം വേർഷൻ മാത്രമല്ല, തെലുങ്കും നിങ്ങൾ കാണണം എന്തെന്നാൽ അത് ഡബ്ബ് ചെയ്യാൻ ഞാൻ അത്രയേറെ കഷ്ടപെട്ടിട്ടുണ്ട്!!നീണ്ട 26 വർഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. 1999 മുതൽ 2004 വരെയുള്ള വൈ എസ് ആറിന്റെ ജീവീതം ആണ് ചിത്രത്തിന്റെ കഥക്ക് ആധാരം.70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും മഹി വി രാഘവ് തന്നെയാണ്. 70mm എന്റെർറ്റൈന്മെന്റ്സ്ന്റെ ബാനറിൽ ചിത്രം ഫെബ്രുവരി 8 നു മലയാളത്തിലും തെലുങ്കിലുമായി പുറത്തിറങ്ങും.

ചിത്രത്തിന്റെ കേരളത്തിലെ ലോഞ്ച് അതി ഗംഭീരമായി അടുത്തിടെ നടന്നു. മമ്മൂട്ടിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിച്ച ജഗപതി ബാബു സംവിധായകൻ മഹി രാഘവ് എന്നിവർ എത്തിയ ചടങ്ങിന്റെ മുഖ്യാതിഥി കന്നഡ സൂപ്പർസ്റ്റാർ യാഷ്. മമ്മൂട്ടി യാത്രയുടെ തെലുങ്ക് വേർഷനു വേണ്ടി സ്വന്തം ശബ്ദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഡബ്ബിങ്ങിന് വേണ്ടി അദ്ദേഹം എടുത്ത എഫ്‌ഫോർട് യാത്ര ലോഞ്ചിനിടെ അദ്ദേഹം സംസാരിച്ച വാക്കുകളിൽ നിന്ന് മനസിലാകും.

‘ഞാനീ ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തത് തെലുങ്ക് ഭാഷ മലയാളികള്‍ക്ക് അത്രവേഗം മനസിലാവില്ല എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. ഇത് വെറുമൊരു പരിഭാഷ മാത്രമാണ്. പാട്ടുകള്‍ പോലും പരിഭാഷപ്പെടുത്തിയാണ് മലയാളമാക്കിയിരിക്കുന്നത്. ഞാന്‍ തന്നെ ചിത്രം ഡബ്ബ് ചെയ്തിരിക്കുന്നത് എന്റെ ശബ്ദം കേട്ടുശീലിച്ച നിങ്ങള്‍ക്ക് അത് മറ്റൊരാളുടെ ശബ്ദത്തില്‍ കേട്ടാല്‍ ഉള്‍ക്കൊള്ളാന്‍ സാധിച്ചില്ലെങ്കിലോ എന്ന് വിചാരിച്ചാണ്. ആദ്യമായിട്ടാണ് ഞാന്‍ അഭിനയിച്ച ചിത്രം വേറൊരു ഭാഷയിലേക്ക് ഞാന്‍ തന്നെ ഡബ്ബ് ചെയ്യുന്നത്. മലയാളം കണ്ടതിന് ശേഷമോ അതിനു നു മുമ്പോ യാത്രയുടെ തെലുങ്ക് കൂടി നിങ്ങള്‍ കാണണം. കാരണം അത് ഞാനത്ര കഷ്ടപ്പെട്ട് ചെയ്തതാണ്’ മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ….

Comments are closed.