യഥാർഥ ജീവിതത്തിൽ എനിക്ക് അഭിനയിക്കാൻ താല്പര്യമില്ല – രജനികാന്ത്!!

0
233

സൂപ്പർസ്റ്റാർ എന്ന് വാക്ക് കേൾകുമ്പോൾ ആദ്യം ഓടി വരുന്നൊരു മുഖമുണ്ട്. അതെനിക്ക് മാത്രമല്ല തെക്ക് വടക്ക് കിഴക്ക് പടിഞ്ഞാറു എന്നിങ്ങനെ ഭേദമില്ലാതെ ഒരുപാട് പേർക്ക് അങ്ങനെ തന്നെയാകും. പറഞ്ഞു വരുമ്പോൾ കാഴ്ചയിൽ അയാൾ ഒരു സൂപ്പർസ്റ്റാറിന്‍റെ ഗുണ ഗണങ്ങൾ യാതൊന്നുമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് പക്ഷെ അയാളുടെ സ്ക്രീനിലെ അസാധാരണത്വം എല്ലാവരും ഒരുപാട് ഇഷ്ടപെടുന്നു. പേരു രജനികാന്ത് എന്നാണ്…

രജനികാന്ത് എന്ന പേര് ലാളിത്യത്തിൻറെ ഒരു പര്യായം എന്ന് വേണമെങ്കിൽ പറയാവുന്ന ഒന്നാണ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന സ്റ്റാർ ആയിട്ടും ഇന്നും തന്റെ യഥാർഥ രൂപത്തിൽ പൊതു വേദികളിൽ പ്രത്യക്ഷപ്പെടാനും തലകനമില്ലാതെ ആ പഴയ ശിവാജി റാവു ഗെയ്ക്വാദ് ആയി ജീവിക്കാനും അദ്ദേഹം കാണിക്കുന്ന ആ മനസിനെ ഒരു സല്യൂട്ട് നൽകാത്ത മനുഷ്യരുണ്ടാകില്ല. ശെരിക്ക് സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ അർഹൻ ആണ് അദ്ദേഹം.

2.0യുടെ പ്രസ് മീറ്റിൽ വച്ച് രജനികാന്തിനോട് എന്തുകൊണ്ടാണ് സാധാരണ ജീവിതത്തിൽ താങ്കൾ ഇത്രയും സിംപിൾ ആയി ജീവിക്കുന്നത് എന്നുള്ള റിപോർട്ടറിന്റെ ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടി ഇങ്ങനെയായിരുന്നു. ” എനിക്ക് യഥാർഥ ജീവിതത്തിൽ അഭിനയിക്കാൻ താല്പര്യമില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ എന്നെ ജനങ്ങൾ കണ്ടാൽ മതി. അപ്പോഴേ ശെരിക്കുള്ള സ്നേഹം അറിയാൻ കഴിയു. ബാക്കിയെല്ലാം പുറം മോഡി മാത്രമാണ്.”

ഒരു ദിവസം കൊണ്ടുണ്ടായതല്ല അവരുടെ തലൈവർ എന്ന വിളിയും നെഞ്ചിലെ കട്ട രജനിയിസവും, ഒന്നുമില്ലായ്മയിൽ നിന്നും സിഗററ് വലിച്ചെറിഞ്ഞു പിടിച്ചും, നടത്തത്തിൽ പോലും ആ രജനി സ്റ്റൈൽ കൊണ്ടുവന്നും ആ പഴയ ടിക്കറ്റ് കളക്ടർ കഷ്ടപ്പെട്ട് സൃഷ്ടിച്ചത് തന്നെയാണ്. പലരും പറയാറുണ്ട് അഭിനയ ശേഷി എന്നൊരു സംഗതിയില്ലാതെ സ്റ്റൈൽ എന്നതിന് മേൽ കെട്ടിപൊക്കിയതാണ് രജനി എന്ന സ്റ്റാർഡം എന്ന്. എന്നാൽ അങ്ങനെയല്ല 90 കളുടെ ആദ്യ പാദം മുതലാണ് ഈ താരം എന്ന രീതിയിലുള്ള അസാധാരണത്വം അയാളിൽ കടന്നു വരുന്നത്, അപ്പോൾ മുതൽ അയാൾ സ്‌ക്രീനിൽ ചെയ്യുനതിനു അതിഭാവുകത്തിന്റെ മേമ്പൊടി വല്ലാതങ്ങ് കൂടി അതിനു മുൻപ് വരെ ബാലചന്ദർ എന്ന തന്റെ ഗുരുവിന്റേത് അടക്കം പല ചിത്രങ്ങളിലും മെച്വേഡ് ആയ ഒരു നടനെ നമുക്ക് കാണാം മുള്ളും മലരും, തിലു മുല്, ജോണി എന്നിങ്ങനെ പല ചിത്രങ്ങളിലും ഇപ്പോഴത്തെ രജനിയെ ആയാളല്ലാതെ നമ്മുക്ക് കാണാം.