മൗണ്ടൈൻ ബൈക്കിംഗ് നടത്തുന്ന അജിത്തിന്റെ ചിത്രങ്ങൾ വൈറൽഒരു നടൻ എന്ന നിലയിൽ മാത്രമല്ല തല അജിത് എന്ന വ്യക്തിയെ പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്നത് മറിച്ചു അദ്ദേഹത്തിന്റെ വ്യക്തിത്വം കൂടെ കൂടെ കൊണ്ടാണ്. എത്ര വലിയ നടനായിട്ടും തന്റെ ഉള്ളിലെ റേസിംഗ് എന്ന പാഷൻ ഇന്നും അത് പോലെ നില നിരത്തുന്നുണ്ട് അജിത്. ഫോർമുല ത്രീ പോലുള്ള വമ്പൻ റേസിംഗ് സീരിസിൽ അജിത് ഇന്ത്യയെ പ്രതിനിധികരിച്ചിട്ടുണ്ട്. ഒരുകാലത്തു ഇന്ത്യയിൽ ആദ്യ അഞ്ചു മികച്ച കാര് റേസർമാരുടെ പേരുകളിൽ ഒന്നായിരുന്നു അദ്ദേഹത്തിന്റേത്. ജീവിതത്തിലും സിനിമയിലും ഒരുപാട് നേട്ടങ്ങൾ നേടിയിട്ടുണ്ടെകിലും ഇന്നും ബൈക്കുകളെയും കാറുകളെയും ആ നേട്ടങ്ങളെക്കാൾ സ്നേഹിക്കുന്നുണ്ട് തല അജിത്
വര്ഷങ്ങള്ക്ക് മുൻപ് ചെന്നൈ മുതൽ പുണെ വരെ ഒരു ബൈക്ക് യാത്ര അജിത് നടത്തിയിരുന്നു. അതിന്റെ ഭാഗമായി അദ്ദേഹം റോഡരികത്തു നിൽക്കുന്നതും വഴിയിൽ ചായക്കടയിൽ ചായകുടിക്കുന്നതുമായ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. യാത്രക്കൊപ്പം റോഡ് ആവൈർനസ് സംബന്ധിയായ വിഡിയോകളും അദ്ദേഹം എടുത്തിരുന്നു. ഇപ്പോളിതാ വർഷങ്ങൾക്ക് ശേഷം അജിത് മൗണ്ടൈൻ ബൈയ്ക്കിങ് നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ഗോ പ്രൊ കാമറ ഹെൽമെറ്റിൽ ഘടിപ്പിച്ച അജിത്തിന്റെ ബൈക്കിലെ ചിത്രങ്ങളാണ് വൈറൽ. മഞ്ഞു മൂടിയ ഏതോ പർവതങ്ങൾ ആണ് ലൊക്കേഷൻ. ഇത് എപ്പോൾ എടുത്തത് ആണെന്നും, എവിടെയാണ് സ്ഥലമെന്നും ഒന്നും വെളിവായിട്ടില്ല


അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ബൈക്ക്, കാര് സ്റ്റൻഡ് സീനുകൾ അജിത് തന്നെയാണ് ചെയ്യാറുള്ളത്. കാര്, ബൈക്ക് റേസിങ്ങിനിടെ അസംഖ്യം അപകടങ്ങളും അദ്ദേഹത്തിന് പിണഞ്ഞിട്ടുണ്ട്. 23 തവനെയാണ് അദ്ദേഹം സര്ജറികൾക്കു വിധേയനായത്. മരണത്തെ മുന്നിൽ പല തവണ കണ്ടിട്ടും അദ്ദേഹം ഇന്ന് വാഹങ്ങളെ തന്നെക്കാൾ സ്നേഹിക്കുണ്ട്. അപൂർവമാണ് ഇങ്ങനെയുള്ള മനുഷ്യർ, അജിത്തിലെ നടനെ ഏവർക്കും വെറുക്കാം, ഇഷ്ടപെടാം എന്നാൽ അജിത്തിന്റെ പേഴ്സണാലിറ്റി അത് വേറെ ലെവൽ തന്നെയാണ് എന്ന് സമ്മതിക്കാതെ വയ്യ

Comments are closed.