മോഹൻലാൽ ജൂനിയറും കല്യാണി പ്രിയദർശനും കുഞ്ഞാലി മരക്കാറില്‍ !! ചിത്രം വൈറൽ!!കുഞ്ഞാലി മരക്കാർ എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തിന് വേദിയൊരുങ്ങുകയാണ്. 100 കോടിക്കും മേലെയുള്ള ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം മലയാളത്തിലെ തന്നെ ഏറ്റവും ബഡ്ജറ് കൂടിയ സിനിമയാണ്. താര നിരയിലും ടെക്നിക്കൽ ഡിപ്പാർട്മെന്റിലും ഒരു പിടി വമ്പൻ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിൽ ഒന്നിക്കുന്നുണ്ട്. ആന്റണി പെരുമ്പാവൂർ, കോൺഫിഡന്റ് റോയ്, സന്തോഷ് കുരുവിള എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിനു തിരക്കഥ ഒരുക്കുന്നത് സംവിധായകൻ പ്രിയദർശനും ഐ വി ശശിയുടെ മകൻ അനിൽ ഐ വി യുമാണ്.

ചിത്രത്തിൽ ആക്ഷൻ കിംഗ് അർജുൻ സർജയും അഭിനയിക്കുന്നുണ്ട്. പ്രണവ് മോഹൻലാലും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രമായ കുഞ്ഞാലി മരക്കാർ നാലാമന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും ചിത്രത്തിലുണ്ട്. കല്യാണിയുടെ ആദ്യ മലയാളം ചിത്രമാണിത്. നേരത്തെ തെലുങ്ക് ചിത്രം ഹലോയിലൂടെ ആണ് കല്യാണി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

കല്യാണിയും പ്രണവും ചെറുപ്പം മുതൽ കൂട്ടുകാരാണ്. പ്രണവിന്റെ പെയർ ആയി ആണ് കല്യാണി ചിത്രത്തിൽ എത്തുന്നത്. ഇരുവരും ഒന്നിക്കുന്ന ഒന്നിക്കുന്ന ഒരു ഗാനരംഗത്തിന്റെ ഷൂട്ടിംഗ് സ്റ്റിൽ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നായകന്റെ മകനും സംവിധായകന്റെ മകളും എന്ന ക്യാപ്ഷനോടെ ആണ് സമൂഹമാധ്യമങ്ങളിൽ ചിത്രം വൈറലാകുന്നത്.


Comments are closed.