മോഹൻലാൽ ഇപ്പോൾ എന്നേക്കാൾ ചെറുപ്പം.. ഞാന്‍ മോഹന്‍ലാലിന്‍റെ കടുത്ത ആരാധകന്‍ – പ്രഭാസ്

0
6

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയം പ്രഭാസ് എന്ന നടന്റെ ബ്രാൻഡും ഉയർത്തിയിട്ടുണ്ട്. തെലുങ്ക് സിനിമ ആരാധകർ മാത്രമല്ല പ്രഭാസിന് ഇന്ന് ഉള്ളത് മറിച്ചു ഒരു അദ്ദേഹം ഒരു ഇന്റർനാഷണൽ സ്റ്റാർ തന്നെയാണ്. തന്റെ പുതിയ ചിത്രമായ സാഹോ റീലിസിനു വേണ്ടി കാത്തിരിക്കുകയാണ് അദ്ദേഹം. ചിത്രം കേരളത്തിലും എത്തുന്നുണ്ട്. കേരളത്തിലെ പ്രൊമോഷനുകൾക്ക് ആയി പ്രഭാസ് അടുത്തിടെ കൊച്ചിയിൽ എത്തിയിരുന്നു..

കൊച്ചി ലെ മെറിഡിയന്‍ ഹോട്ടലില്‍ ‘സാഹോ’ മലയാളം ട്രെയിലര്‍ പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 300 കോടി രൂപ ചെലവിലാണ് ചിത്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഈ മാസം 29നാണ് റിലീസ്. ശ്രദ്ധ കപൂറാണ് നായിക. യു വി ക്രിയേഷന്‍സും ടി സിരീസും ചേര്‍ന്നാണ് നിര്‍മാണം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ മൂന്ന് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണ് താനെന്ന് പ്രഭാസ് വെളിപ്പെടുത്തിയിരുന്നു ചടങ്ങിനിടെ..

താൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല നടൻമാരിൽ ഒരാളാണ് മോഹൻലാൽ എന്നും താൻ അദ്ദേഹത്തിന്റെ കട്ട ഫാനാണെന്നും വേദിയിൽ വച്ച് പ്രഭാസ് പറഞ്ഞപ്പോൾ കാണികളിൽ നിന്നും കരഘോഷം മുഴങ്ങി. ഹൈദരാബാദിൽ വച്ച് മുമ്പ് കണ്ടിട്ടുണ്ടെന്നും ലാൽ സാർ എന്നും ചെറുപ്പമായി തന്നെയിരിക്കുന്നുവെന്നും പ്രഭാസ് പറഞ്ഞു.