മോഹൻലാൽ ആരാധകരെ നിയന്ത്രിച്ചില്ല !! വിമർശനവുമായി ഹരീഷ് പേരടി…കുറിപ്പ്..അടുത്തിടെ നെന്മാറയിലെ ഒരു സ്വകാര്യ ആശുപത്രിയുടെ ഉൽഘാടനത്തിനു മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർസ്റ്റാർ മോഹൻലാലും ഒരേ വേദിയിൽ എത്തിയിരുന്നു. എന്നാൽ മോഹൻലാൽ ആരാധകരുടെ നിർത്താതെയുള്ള ജയ് വിളി മൂലം പ്രസംഗം ചുരുക്കി പിണറായി വിജയൻ നീരസം പ്രകടിപ്പിച്ചിരുന്നു. മറ്റു ജനപ്രതിനിധികളും ഉണ്ടായിരുന്ന വേദിയിൽ പിണറായി തന്റെ നീരസം തുറന്നു പറയുകയായിരുന്നു.

” നമ്മൾ നാടിന്റെ ഭാഗമായ കാര്യങ്ങൾ ആലോചിക്കുമ്പോൾ ചിലർ ഒരു ചെറിയ വൃത്തത്തിൽ ഒതുങ്ങി നിൽക്കും. അതിനപ്പുറം ഒന്നുമില്ല. മോഹൻലാൽ എന്ന മഹാനടൻ നമ്മുടെ അഭിമാനമാണ് അദ്ദേഹത്തോട് സ്നേഹമാണ് അംഗീകരിക്കുകയാണ്. ഇൗ ഒച്ചയിടുന്നവർ‌ക്ക് അതിനപ്പുറം ഒന്നുമില്ല. അവർ ഇത് അവസാനിപ്പിക്കുകയുമില്ല.ഇത് പ്രായത്തിന്റെ ഒരു പ്രത്യേകതയായിട്ട് കണ്ടാമതി.’ മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു

സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രി സംസാരിക്കുമ്പോൾ അദ്ദേഹത്തെ സംസാരിക്കാൻ സമ്മതിക്കാതെ ആർപ്പു വിളിച്ച ഫാൻസിനെ ലാലേട്ടൻ നിയന്ത്രിക്കണമായിരുന്നു… അത് പിണറായിയായാലും മോദിയായാലും അമിത് ഷായായാലും ഉമ്മൻ ചാണ്ടി യായാലും രമേഷ് ചെന്നിത്തലയായാലും ഔദ്യോഗിക പദവികളെ എത് ഫാൻസും ബഹുമാനിച്ചെ പറ്റു…. അതല്ലങ്കിൽ ജനാധിപത്യ രീതിയിലൂടെ അവർക്കെതിരെ അവരുടെ നയങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്ന് കാണിക്കുന്ന സമരം ചെയ്യണം… ലോക സിനിമയിലെ നല്ല പത്ത് നടൻമാരിൽ ഒരാളാണ് എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രിയപ്പെട്ട ലാലേട്ടൻ ഈ ആരാധക കൂട്ടത്തിന് ഒരു കടിഞ്ഞാണിടുമെന്ന് വിശ്വസിച്ചു കൊണ്ട് … എന്റെ ഈ പോസ്റ്റിന് ഫാൻസിന്റെ എല്ലാ തെറി വിളികളെയും സ്വാഗതം ചെയ്യുന്നു… ലാലേട്ടനെ പറ്റി നല്ലതു പറഞ്ഞപ്പോൾ നിങ്ങളുടെ പൂച്ചെണ്ടുകൾ ഞാൻ ഏറ്റു വാങ്ങിയിട്ടുണ്ട് … അതിന് നന്ദിയും പറയുന്നു …എന്നാലും പറയാനുള്ളത് പറഞ്ഞു കൊണ്ടെയിരിക്കും…

Comments are closed.