മോഹൻലാൽ ആത്മകഥ എഴുതുന്നു!!!!മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഇന്ത്യൻ നടനവിസ്മയവുമായ മോഹൻലാൽ ആത്മകഥ എഴുതുന്നു . മോഹൻലാൽ ആരാധകർക്ക് തികച്ചും സന്തോഷം ഉളവാകുന്ന വാർത്തയാണിത്. ഈ അതുല്യ നടന്റെ ജീവിതത്തിലെ കയ്പ്പേറിയതും മധുരവുമായ നിമിഷങ്ങളെ കുറിച്ച് അറിയാൻ പ്രേക്ഷകർ വൻ പ്രതിക്ഷയോടെയാണ് കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ചലച്ചിത്ര ജീവിതത്തിലെ മഹാരഥന്മാരെക്കുറിച്ചു എഴുതിയ ഗുരുമുഖങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ആണ് മോഹന്‍ലാല്‍ ആത്മകഥ എഴുതുന്നതിനെ പറ്റി വെളിപ്പെടുത്തിയത്. നടന്‍ മധുവിന് നല്‍കിയായിരുന്നു ഗുരുമുഖങ്ങള്‍ പ്രകാശനം ചെയ്തത്. ഗുരുമുഖങ്ങൾ എഴുതിയത് ഭാനു പ്രകാശാണ്. താന്‍ അടുത്തറിയുകയും മനസിലാക്കുകയും ചെയ്ത മഹാരഥന്മാരെ അതേരീതിയില്‍ ആവിഷ്കരിക്കാന്‍ ഭാനുപ്രകാശിനു സാധിച്ചുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോഹൻലാലിന്റെ ആത്മകഥ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കും. എന്തായാലും അദ്ദേഹത്തിന്റെ ആത്മകഥ എല്ലാവർക്കും ഒരു പ്രചോദനമാകുമെന്നത് തീർച്ച…

Comments are closed.