മോഹൻലാലിന് പകരമാകുമോ പ്രണവ് ? ജീത്തു ജോസഫിന്റെ മറുപടി!മോഹനൻലാലിന് പകരം ആകുമോ മകൻ പ്രണവ് എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത്,” മോഹൻലാലിന് പകരം മോഹൻലാൽ മാത്രം, ഒരിക്കലും പ്രണവ് അദ്ദേഹത്തിന് പകരക്കാരൻ ആവില്ല”. മോഹൻലാലിന് പകരക്കാരൻ ആവേണ്ട ആളല്ല പ്രണവ്, അങ്ങനെ ആകാനും പാടില്ല. മറിച്ച് അദ്ദേഹത്തിന് സ്വന്തമായി ഒരു സ്‌പേസ് ഉണ്ടാകണം.അതു നന്നായി പ്രണവ് മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.

ലാളിത്യമാണ് ഇരുവരുടെയും പ്രേത്യേകതയെന്നും ഒരിയ്ക്കലും പകരക്കാരൻ എന്ന നിലയിൽ താരതമ്യം ചെയ്യരുതെന്നും അദ്ദേഹം പറയുന്നു. രണ്ടുപേരും സംവിധായകർ ഉദ്ദേശിക്കുന്ന ഔട്ട്‌പുട്ട് നല്കുന്നവരാണ്, സംവിധായകരെ ബുദ്ധിമുട്ടിക്കാതെ വിശ്വസിച്ച് കൂടെ നിക്കുന്നവരാണ് ഇരുവരെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനി ഏതാനും ദിവസങ്ങൾക്കുളിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ പുറത്തിറങ്ങിയ ടീസറുകൾ യൂട്യൂബിൽ തരംഗമായി കഴിഞ്ഞു. ജീത്തു സംവിധാനം ചെയ്ത് ദിലീപ് നായകനായ “ലൈഫ് ഓഫ് ജോസുകുട്ടി” എന്ന ചിത്രത്തിൽ ജീത്തുവിന്റെ അസിസ്റ്റന്റ് ആയി പ്രണവ് പ്രവർത്തിച്ചിട്ടുണ്ട്.

Comments are closed.