മോഹൻലാലിന്റെ ഡെഡിക്കേഷൻ ഞെട്ടിച്ചു കളഞ്ഞു – മുകേഷ് പറയുന്നു…..

0
30

മോഹൻലാൽ എന്ന അതുല്യ നടൻ ഓരോ കഥാപാത്രങ്ങളായും അഭിനയിക്കാറില്ല മറിച്ച് ആ കഥാപാത്രമായി ജീവിക്കുകയാണ് പതിവ്. ഓരോ കഥാപാത്രത്തിന് വേണ്ടിയും അദ്ദേഹം നൽകാറുള്ള ഡെഡിക്കേഷൻ പറ്റി സഹപ്രവർത്തകർ പലരും പറയാറുണ്ട്. ഒരു പക്ഷേ മലയാളത്തിൽ അല്ലാതെ ഇന്ത്യയിലെ തന്നെ ഏറ്റുവും ഫ്‌ലെസ്‌ബിലിറ്റി ഉള്ള നടന്മാരിൽ ഒരാളാണ് അദ്ദേഹം. സിനിമക്ക് വേണ്ടി കഥകളിയും, ക്ലാസിക്കൽ ഡാൻസും, ആയോധനകലകൾ പഠിച്ച മോഹൻലാലിന് ഈ 57 വയസിലും അഭിനയവും, ഡാൻസും, ആക്ഷനും ഒരു പോലെ വഴങ്ങുന്നു. അഭിനയത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ ഈസിനെസ് മറ്റൊരു നടനും ഇല്ലെന്നു വേണമെങ്കിൽ പറയാം. നാടകത്തിന് ആയാലും സിനിമക്ക് ആയാലും കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നൽകുന്ന ഡെഡിക്കേഷൻ പറഞ്ഞറിയിക്കാൻ പറ്റാത്താണ്.
മോഹൻലാലിന്റെ കലയോടുള്ള ഡെഡിക്കേഷനെ പറ്റി പണ്ട് ഇന്ത്യ വിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ നടൻ മുകേഷ് പറഞ്ഞത് ഇങ്ങനെ.

“മോഹൻലാലിനെ കുറിച്ച് പറയുകാണെങ്കിൽ എനിക്ക്‌ അദ്ദേഹവുമായിട്ട് 24 കൊല്ലത്തെ പരിചയമുണ്ട്. കലയ്ക്കു വേണ്ടി വളരെ അധികം ഡെഡിക്കേഷൻ ഉള്ള നടൻ, ചിലപ്പോഴൊക്കെ നമ്മളൊക്കെ അത്ഭുതപ്പെടുത്തികളയും. കാക്കകുയിൽ എന്ന സിനിമ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കാവാലം നാരായണ പണിക്കർ അദ്ദേഹത്തെ വച്ചിട്ട് കർണഭാരം എന്ന സംസ്കൃത നാടകം ഏറ്റുവും വലിയ സംസ്കൃത പണ്ഡിതന്മാരുടെ മുന്നിൽ വച്ചു ഡൽഹിയിൽ അവതരിപ്പിച്ചത്. ആ നാടകത്തിൽ മോഹൻലാൽ ഒരു ഒറ്റയാൾ പട്ടാളമാണ്. അദ്ദേഹം തന്നെയായിരുന്നു കർണനെ അവതരിപ്പിച്ചത്. കലയ്ക്ക് വേണ്ടി എന്തും തന്റേടത്തോടെ ചെയ്യാനുള്ള മനസ്സ് അദ്ദേഹത്തിന് ഉണ്ടെന്ന് എനിക്ക് മനസിലായി. പക്ഷേ എനിക്ക് ആ നാടകം കാണാൻ ഡൽഹി സാധിച്ചില്ല. ഞാൻ പ്രിയനെ വിളിച്ച് എങ്ങനെ ഉണ്ടായിരുന്നു എന്ന് കാര്യം തിരക്കി. അപ്പോൾ പ്രിയേന്റെ മറുപടി ഞെട്ടിച്ചു കളഞ്ഞു എന്നായിരുന്നു . കൂടാതെ സംസ്കൃത ലാലിന്റെ അഭിനയത്തെ പറ്റി വാതോരാതെ പറയുകുകയും ചെയ്തു. അത്രയും വലിയ സംസ്കൃത പണ്ഡിതന്മാരുടെ മുന്നിൽ വച്ചു മനോഹരമായി കർണനെ അവതരിപ്പിച്ചത് ഒരു മഹത്തായ കാര്യം തന്നെയാണ്”.