മോഹൻലാലിനെ വാനോളം പ്രശംസിച്ചു ഉത്തരേന്ത്യൻ പ്രേക്ഷകർ !! ബോളിവുഡ് നടൻമാർ മോഹൻലാലിനെ മാതൃകയാക്കണംluciപൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ മലയാള സിനിമയില്‍ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ്.തീയേറ്ററുകളിൽ വമ്പൻ വിജയമായ ചിത്രം കൂടുതൽ പ്രേക്ഷകരിലേക്ക് എത്താനായി ഡിജിറ്റൽ സ്ട്രീമിങ് ടീം ആയ ആമസോൺ പ്രൈമിൽ കൂടെ ലഭ്യമാക്കിയിരിക്കുകയാണ് അണിയറക്കാർ 200 കോടി ക്ലബ്ബില്‍ പ്രവേശിച്ച ആദ്യ മലയാളം സിനിമയായ ലൂസിഫറിന്‍റെ റിലീസിന്‍റെ അന്‍പതാം ദിനത്തിലാണ് ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമില്‍ പ്രദര്‍ശനത്തിനെത്തിയത്.മുരളി ഗോപി തിരക്കഥയെഴുതി ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പൃഥ്വിരാജും ചിത്രത്തില്‍ സുപ്രധാനമായൊരു വേഷം ചെയ്തിരുന്നു..

ഇപ്പോഴിതാ ആമസോണ്‍ പ്രൈമിലൂടെ വീണ്ടും ലൂസിഫർ തരംഗം അലയടിക്കുകയാണ്. മലയാളികൾ മാത്രമല്ല ഇപ്പോൾ ചിത്രത്തിന് കാഴ്ചക്കാരായി ഉള്ളത് , മറിച്ചു ആമസോൺ പ്രൈമിൽ എത്തിയതോടെ നോർത്ത് ഇന്ത്യൻ കാണികളും പ്രേക്ഷകരായി ലൂസിഫറിന് എത്തുന്നുണ്ട്.പല ഉത്തരേന്ത്യൻ പ്രേക്ഷകരും സിനിമ കണ്ട ശേഷം അതിനെയും മോഹൻലാലിൻറെ അഭിനയത്തേയും പുകഴ്ത്തി സമൂഹ മാധ്യമങ്ങളിൽ എഴുതുന്ന കുറിപ്പുകൾ വായിക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ രോമാഞ്ചം ഉണ്ടാകും.ലൂസിഫർ ഇംഗ്ലീഷ് സബ്‌ടൈറ്റിലോടു കൂടിയാണ് ആമസോണില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതിനൊപ്പം ലൂസിഫറിന്റെ തമിഴ് തെലുങ്ക് പതിപ്പുകളിലും ആമസോണില്‍ ലഭ്യമാണ്.

ബോളിവുഡ് നടൻമാർ മോഹൻലാലിനെ കണ്ടു പഠിക്കണം എന്നൊക്കെയാണ് പലരും ചിത്രം കണ്ട ശേഷം പറയുന്നത്. സംവിധായകൻ പ്രിത്വിരാജിനും പലരും അഭിനന്ദനങ്ങൾ അർപ്പിക്കുന്നുണ്ട്. ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള പ്രിത്വിയും മോഹൻലാലും പ്രേക്ഷകർക്ക് പരിചിതരും കൂടെയാണ്. 2019 മാർച്ച് 28നാണ് ലൂസിഫർ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്.

Comments are closed.