മോഹന്‍ലാലിന്‍റെ ജിമ്മിക്കി കമ്മൽ ലൈവ് സ്റ്റേജ് ഡാൻസ് !!!

0
99

ലാലേട്ടന്റെ ജിമിക്കി കമ്മൽ സ്റ്റേജ് ഡാൻസ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. മസ്കറ്റിൽ വച്ച് നടന്ന “വിസ്മയ സന്ധ്യ “എന്ന പ്രോഗ്രാമിന് ഇടയ്ക്കാണ് മോഹൻലാൽ ജിമിക്കിയും കമ്മൽ എന്ന ഗാനത്തിന് താളം ചവിട്ടിയത്. ഒരു കൂട്ടർ നൃത്തമാടാൻ വേദിയിൽ ഗാനമിട്ടപ്പോൾ അവതാരിക ലാലേട്ടനെ നൃത്തം ചെയ്യാൻ വിളിക്കുകയായിരുന്നു.

മസ്കറ്റിൽ വച്ച് അരങ്ങേറുന്ന ഈ പരുപാടി ഏഷ്യാനെറ്റിലാകും സംപ്രേഷണം ചെയുക. മസ്ക്കറ്റിലെ ഇന്റർനാഷണൽ എയർപോർട്ടിന് അടുത്തുള്ള ഒമാൻ ഓട്ടോമൊബൈൽ ക്ലബ്ബിലാണ് പ്രോഗ്രാം അരങ്ങേറുന്നത്. ലാലേട്ടന്റെ ഗംഭീര പ്രകടനവും പ്രോഗ്രാമിൽ ഉണ്ടാകും. കൂടാതെ എംജി ശ്രീകുമാർ, ബേബി ശ്രേയ, നിഷ സാരംഗ്, ജഗദീഷ്, ശ്വേതാ മേനോൻ, നോബി, നെൽസൺ എന്നിവരും പരിപാടിയ്‌ക്ക് കൊഴുപ്പേകാൻ ഉണ്ട്.