മോഹന്‍ലാലിന്‍റെ ആദ്യ ഓഡിഷനില്‍ ഏറ്റവും കുറവ് മാർക്ക് നൽകിയ ഒരാളാണ് ഞാൻ – സിബി മലയിൽ

0
439

മലയാളത്തിന്റെ മഹാനടനായ മോഹൻലാൽ മലയാള സിനിമയിലേക്ക് എത്തുന്നത് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു. പിന്നണിയിലും ക്യാമറയുടെ മുന്നിലും ഒരുപിടി പുതുമുഖങ്ങൾ അണിനിരന്ന മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അക്കാലത്തെ ഏറ്റവും വലിയ പ്രൊഡക്ഷൻ ബാനർ ആയ നവോദയയുടെ നിർമ്മാണ സംരംഭമായിരുന്നു. ഫാസിൽ എന്ന സംവിധായകന്റെ ആദ്യ ചിത്രം കൂടെയായ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ അദ്ദേഹത്തിന്റെ അസ്സോസിയേറ്റ് ആയിരുന്നത് പിൽക്കാലത്തു ഒരുപാട് നല്ല ചിത്രങ്ങൾ പ്രേക്ഷകര്ക്കു തന്ന സിബി മലയിൽ ആണ്. മോഹൻലാൽ എന്ന നടന്റെ അരങ്ങേറ്റത്തെ പറ്റി സിബി മലയിൽ പറയുന്നതിങ്ങനെ.

“ഫാസിലിന്റെ മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ സെക്കന്റ് യൂണിറ്റ് ഡയറെക്ടറായി ഞാനും ഉണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥ രചനയുടെ തുടക്കം മുതൽ ഞാൻ ആ സിനിമയോടൊപ്പം സഞ്ചരിച്ച ഒരാളാണ്. ചിത്രത്തിലേക്കുള്ള പുതുമുഖങ്ങളുടെ ഓഡിഷൻ പ്രോസസ്സിലും ഞാൻ ഭാഗമാകുകയുണ്ടായി. മോഹൻലാലിനെ ആദ്യമായി ഇന്റർവ്യൂ ചെയ്ത നാല് പേരിൽ ഒരാളായിരുന്നു ഞാൻ. അന്ന് അദ്ദേഹത്തിന് ഏറ്റവും കുറവ് മാർക്ക് നൽകിയ ഒരാളാണ് ഞാൻ, കൗതുകകരമെന്നു പറയട്ടെ, മോഹൻലാലിന് ആദ്യമായി ലഭിച്ച രണ്ടു ദേശിയ അവാർഡ് എന്റെ ചിത്രങ്ങളിലൂടെയായിരുന്നു.

അന്ന് ഷൂട്ടിന്റെ ചാർട്ടിങ് ഒക്കെ ഞാനാണ് ചെയ്തിരുന്നത്. മോഹൻലാൽ കൊടൈക്കനാലിലെ ലൊക്കേഷനിൽ വരുന്നത് ഒരു കാർട്ടൻ സിഗററ്റുമായി ആണ്. അങ്ങനെ അത് ഷെയർ ചെയ്തു ഞങ്ങൾ അടുത്ത സുഹൃത്തുക്കളായി. ഞാൻ ചാർട്ട് ചെയുമ്പോൾ ലാൽ പറയുമായിരുന്നു. എന്റെ സീനുകൾ പിന്നത്തേക്ക് ആകു സിബി എന്നിക്ക് ഇതൊക്കെ പഠിക്കാമല്ലോ. എന്നെ ക്ലാപ്പ് അടിക്കാൻ ഒക്കെ സഹായിച്ചിരുന്നു ലാൽ അന്ന്.” വീഡിയോ കാണാം..