മേജർ മഹാദേവനായും, സഹദേവനായും ലാലേട്ടൻ എത്തുന്നു . ബീയോണ്ട് ബോർഡേഴ്സ് വിഷുവിന്17580229_10208853739049939_1376508128_n
മലയാള സിനിമ ബോസ്‌ഓഫീസിൽ തന്റെ അനിഷേധ്യമായ ജൈത്രയാത്ര തുടരുകയാണ് മോഹൻലാൽ. സൂപ്പർഹിറ്റായ പുലിമുരുഗനും മുന്തിരിവള്ളികൾക്കും ശേഷം ലാലേട്ടൻ അഭിനയിക്കുന്ന പുതിയ ചിത്രമാണ് 1971 ബീയോണ്ട് ദി ബോർഡേഴ്സ്. ലാലേട്ടന്റെ തന്നെ ഭാഷയിൽ തന്നെ എക്സൈറ്റ് ചെയ്യിക്കുന്ന ഒരു ചിത്രമായി ആണ് 1971 ബീയോണ്ട് ദി ബോർഡേഴ്സ്.. ഒരു മാധ്യമത്തിന് അനുവദിച്ചു നൽകിയ ഇന്റർവ്യൂവിൽ അദ്ദേഹം ഇങ്ങനെ പറയുക ഉണ്ടായി.. “മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത യുദ്ധ ടാങ്ക് ഫൈറ്റുകൾ തന്നെയാണ് 1971 ന്റെ മുഖ്യ ആകർഷണം.. അത് മാത്രമല്ല ഒരു ഇമോഷണൽ ബാക്ഗ്രൗണ്ടും ചിത്രത്തിനുണ്ട്. ഹോഷിയാർ സിംഗ്, അരുൺ കേറ്റർപാൽ എന്നിങ്ങനെ പരംവീര ചക്രം ലഭിച്ച രണ്ട് മിടുക്കരായ സോൾഡിർസിന്റെ ജീവിതത്തിലെ സംഭവങ്ങൾ അനാവരണം ചെയുന്ന ഒരു സ്റ്റോറി ലൈൻ ആയിരുക്കും ചിത്രത്തിന്റേത് ”
ചിത്രത്തിൽ രണ്ട് റോളുകളിലാണ് ലാലേട്ടൻ എത്തുന്നത്. കീർത്തിചക്ര സീരിസിലെ മേജർ മഹാദേവനായും, സഹദേവനായും ആണത്.

mohanlalll

ചിത്രത്തിന്റെ വേറൊരു പ്രതേകതയെ പറ്റി ലാലേട്ടൻ ഇങ്ങനെ പറയുന്നു “എന്റെ ചിത്രങ്ങളിൽ ഞാൻ ധാരാളം വാഹനങ്ങൾ ഓടിക്കുന്നത് ആയി കാണിക്കാറുണ്ട്.. ഈ ചിത്രത്തിൽ ഞാൻ ഒരു യുദ്ധരംഗത്തു ടാങ്കു ഓടിക്കുന്ന രംഗമുണ്ട്.. അത് ഞാൻ ശെരിക്കും ഓടിച്ചതാണ്.. എനിക്ക് തന്നെ അത്ഭുതമുണ്ട് മലയാള സിനിമയിൽ ഇങ്ങനെ ആദ്യമായ് ചെയ്തത് നമ്മളാണെന്നു ആലോചിക്കുമ്പോൾ (ചിരിക്കുന്നു )” ചിത്രം ഏപ്രിൽ 7 nu റിലീസ് ചെയ്യും.. ലാലേട്ടന്റെ തുടർച്ചയായ നാലാമത്തെ ഹിറ്റിന് കാത്തിരിക്കുക

Comments are closed.