മേക്കപ്പ് ഇല്ലാതെ പ്രിയ വാരിയര്‍..വൈറലായി ചിത്രങ്ങള്‍…ഒറ്റരാത്രികൊണ്ട് ട്രെന്‍ഡിങ്ങായി മാറിയ പെണ്‍കുട്ടിയാണ് പ്രിയ വാര്യര്‍. ഓവർ നൈറ്റ് സെൻസേഷൻ ആയി മാറിയ പ്രിയക്ക് എന്നാൽ തന്റെ കന്നി ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. മാത്രമല്ല പ്രകടനത്തിന് വിമർശനങ്ങളും ഉണ്ടായി. രണ്ടാം ചിത്രത്തിൽ എത്തുമ്പോൾ പ്രിയ തട്ടകമൊന്നു മാറ്റുകയാണ്. ബോളിവുഡിലാണ് പ്രിയയുടെ രണ്ടാം ചിത്രം. ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയ. കഴിഞ്ഞ ദിവസം പ്രിയ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍ എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നുള്ള പ്രിയയുടെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

മെയ്ക്കപ്പില്ലാതെയുള്ള പ്രിയാ വാര്യരുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കടും പച്ച നിറത്തിലുള്ള ടോപ്പും കറുത്ത നിറത്തിലുള്ള പാന്റ്‌സും കണ്ണടയുമാണ് വേഷം. വിമാനത്താവളത്തിലുടെ അലസമായി നടന്നു നീങ്ങുന്ന പ്രിയയായാണ് ചിത്രങ്ങളിൽ ഉള്ളത്. മേക് അപ് ഒട്ടും ഉപയോഗിക്കാതെ ആണ് താരമെത്തിയത് എന്നുള്ളതാണ് ആരാധകർ ചർച്ച ചെയുന്നത്.

മായങ്ക് ശ്രീവാസ്ത സംവിധാനം ചെയ്യുന്ന ലൗ ഹാക്കർ എന്ന ചിത്രത്തിലും പ്രിയ അഭിനയിക്കുന്നുണ്ട്. സൈബർ കുറ്റ കൃത്യങ്ങളാണ് ഇതിന്റെ പ്രമേയം. സമൂഹ മാധ്യമങ്ങളിലൂടെ വളരെയധികം ട്രോളുകൾക്കും വിമർശനങ്ങൾക്കും വിധേയായ നടിയാണ് പ്രിയ . രജീഷ് വിജയന്‍ നായികയായെത്തുന്ന ഫൈനല്‍സ് എന്ന സിനിമയിലൂടെയാണ് പ്രിയ പിന്നണി ഗാനരംഗത്തേക്ക് ചുവടു വച്ചിരുന്നു അടുത്തിടെ. ചിത്രത്തില്‍ പ്രിയയ്ക്കൊപ്പം ഡ്യുവറ്റ് പാടുന്നത് പ്രശസ്ത ഗായകനായ നരേഷ് അയ്യര്‍ ആണ്. കൈലാസ് മേനോന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Comments are closed.