മേക്കപ്പിടാൻ താല്പര്യമില്ല – 2 കോടിയുടെ പരസ്യം വേണ്ടെന്നു വച്ച് സായി പല്ലവിപ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ് സായി പല്ലവി. പ്രേമം പുറത്തിറങ്ങിയത് മലയാള ഭാഷയിൽ ആണെങ്കിൽ പോലും സൗത്ത് ഇന്ത്യ ഒട്ടാകെ ചിത്രം ശ്രദ്ധിക്കപ്പെട്ടു ഒപ്പം സായി പല്ലവിയും. പിന്നീട് തമിഴിലും തെലുങ്കിലുമായി പല ചിത്രങ്ങളിലും സായി പല്ലവി വേഷമിട്ടു. ഇതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടു എങ്കിലും അതൊന്നും സായി പല്ലവിയുടെ ഗ്രാഫിനെ ബാധിച്ചില്ല, ഭൂരിഭാഗം ചിത്രങ്ങളും ഹിറ്റ് സ്റ്റാറ്റസ് നേടി.

ഇപ്പോൾ സായി പല്ലവിയെ കുറിച്ച് വരുന്ന വാർത്തകളിൽ ഒന്ന് താരം ഒരു വമ്പൻ ഫെയർനെസ് ക്രീം ബ്രാൻഡിന്റെ പരസ്യം ഉപേക്ഷിച്ചു എന്നുള്ളതാണ്. മേക്ക് അപ് ഇടണമെന്നുള്ള ബ്രാൻഡിന്റെ നിര്ബന്ധമാണ് താരത്തെ പരസ്യം ഉപേക്ഷിക്കാൻ തീരുമാനിപ്പിച്ചത്. സിനിമകളിൽ എത്തുമ്പോഴും മേക്ക് അപ് ഉപയോഗിക്കാത്ത ആളാണ് സായി പല്ലവി. രണ്ടു കോടി രൂപ വരെ നൽകാം എന്ന് പരസ്യ കമ്പനി വാഗ്ദാനം ചെയ്തിട്ടും സായി പല്ലവി സമ്മതിച്ചില്ലെന്നു അറിയുന്നു.

തന്റെ മുഖത്തെ കുരുക്കൾ മറയ്ക്കാതെ തന്നെയാണ് സായി പല്ലവി സിനിമയിലെത്താറുള്ളത്. പണം കണ്ടു കണ്ണ് മഞ്ഞളിക്കാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നതിനു സോഷ്യൽ മീഡിയ ലോകത്തു സായി പല്ലവിക്ക് കൈയടികൾ ഏറുകയാണ്. മലയാളത്തിൽ അതിരൻ ആണ് സായി പല്ലവിയുടെ ഏറ്റവും പുതിയ റീലീസ്. തമിഴിൽ സൂര്യ സെല്വരാഘവൻ ടീമിന്റെ എൻ ജി കെ ആണ് പുതിയ റീലീസ്…

Comments are closed.