മൂന്ന് പ്രണയങ്ങള്‍ പൊട്ടി, നാലാമത്തേത് തുടരുന്നു, ഇതും പൊട്ടിപ്പാളീസാവുമോ എന്നറിയില്ല: ഉപ്പും മുളകിലെ ലെച്ചു



അവതരണം കൊണ്ടും നടി നടന്മാരുടെ മികവ് കൊണ്ടും പ്രേക്ഷക പ്രീതി നേടിയ പരമ്പരയാണ് ഉപ്പും മുളകും. ബാലു നീലു എന്ന ദമ്പതികളുടെയും അവരുടെ മക്കളുടെയും കഥകൾ ഓരോ ദിനവും കാണാൻ കാത്തിരിക്കുന്ന ആളുകളേറെയുണ്ട്. ഉപ്പും മുളകും ഫാൻസ്‌ എന്ന് പറയാൻ കഴിയുന്ന തരത്തിലെ കടുത്ത ആരാധകരാണ് കൂടുതൽ.

ബാലചന്ദ്രൻ തമ്പിയുടെയും നീലിമയുടെയും മകൾ ലച്ചുവിനും ആരാധകർ ഏറെയുണ്ട്. യുവനടി ജൂഹി രസ്തോഗി ആണ് ലച്ചുവായി പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പാതിമലയാളിയായ ലച്ചു യാദൃശ്ചികമായിട്ടായിരുന്നു ഉപ്പും മുളകിലേക്ക് എത്തിയിരുന്നത്. അഭിനയത്തിലും നൃത്തത്തിലും വലിയ താല്‍പര്യമുളള ജൂഹി കുട്ടിക്കാലം മുതലേ ഡാന്‍സ് പഠിച്ചുതുടങ്ങിയിരുന്നു. ജൂഹിയുടെ അമ്മ മലയാളിയായ ഭാഗ്യലക്ഷ്മിയാണ്. അച്ഛൻ രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ രുസ്തഗി. ചോറ്റാനിക്കര മഹാത്മാഗാന്ധി പബ്ലിക് സ്കൂളിൽ വിദ്യാർത്ഥിയായിരിക്കെയാണ് ജൂഹി സീരിയലിൽ എത്തുന്നത്. ഇപ്പോൾ ഫാഷൻ ഡിസൈൻ കോഴ്സ് ചെയ്യുകയാണ് ജൂഹി.

ജൂഹിയുടെ പ്രണയത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം ആയി മാറിയിരിക്കുകയാണ്.. ആദ്യത്തെ മൂന്ന് പ്രണയങ്ങള്‍ പൊട്ടിപ്പോയി, നാലാമത്തത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇതും പൊട്ടിപ്പാളീസാകുമോ എന്നറിയില്ല എന്നാണ് താരം പറഞ്ഞത്.അതേസമയം ഫോണിലെ അവസാന കോളും മെസേജും ആരുടേതെന്ന് അവതാരക ചോദിച്ചപ്പോള്‍ അത് രണ്ടും റോവിന്റേതാണെന്നായിരുന്നു ജൂഹിയുടെ മറുപടി. ഡോക്ടറും ആര്‍ട്ടിസ്റ്റുമായ റോവിന്‍ ജോര്‍ജിനൊപ്പം നില്‍ക്കുന്ന ഫോട്ടോ കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ജൂഹി സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരുന്നു..

Comments are closed.