മൂന്ന് ഇൻഡസ്ട്രിയൽ ഹിറ്റുകൾ – മലയാള സിനിമയുടെ സുവർണ്ണ വര്‍ഷം 1997!!!

0
143

അതുവരെയുണ്ടായിരുന്ന കളക്ഷൻ റെക്കോർഡുകൾ തിരുത്തി കുറിക്കുന്ന ചിത്രങ്ങൾ ഇടയ്ക്കിടെ മലയാള സിനിമയിൽ ഉണ്ടായികൊണ്ടേ ഇരിക്കാറുണ്ട്. ഇൻഡസ്ട്രിയൽ ഹിറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അത്തരം ചിത്രം വല്ലപ്പോഴും ഉള്ള പ്രതിഭാസം മാത്രമാണ്. ഒരു വർഷത്തിൽ മൂന്ന് തവണ കളക്ഷൻ റെക്കോർഡ് തകർക്കപ്പെടുക. അതായത് മൂന്ന് ഇൻഡസ്ട്രിയൽ ഹിറ്റ് ഉണ്ടായിട്ടുള്ള ഒരു വർഷമേ ഉള്ളു 1997.

ജനുവരി മാസം പുറത്തു വന്ന അനിയത്തി പ്രാവ് ആയിരുന്നു. അത് വരെയുള്ള കളക്ഷൻ റെക്കോർഡുകൾ തകർത്തത്. മണിച്ചിത്രതാഴിന്റെ 7.5 കോടി രൂപ എന്ന നേട്ടത്തെ ചിത്രം മറികടന്നിരുന്നു. എന്നാൽ അതെ വര്ഷം ഓണത്തിന് പുറത്തിറങ്ങിയ ചന്ദ്രലേഖ ആ നേട്ടത്തെ കടത്തി വെട്ടി ആ വർഷത്തെ രണ്ടാമത്തെ ഇൻഡസ്ട്രിയൽ ഹിറ്റായി മാറി. പത്തു കോടി ക്ലബ്ബിൽ എത്തിയ ആദ്യ മലയാള ചിത്രവുമാണത്. ഈ രണ്ട് ചിത്രങ്ങൾക്ക് ഒരു ഫാസിൽ ബന്ധം ഉണ്ട്. അനിയത്തി പ്രാവ് സംവിധാനം ചെയ്തത് ഫാസിൽ ആണെങ്കിൽ ചന്ദ്രലേഖ നിർമ്മിച്ചത് ഫാസിൽ ആയിരുന്നു.

1997 ഡിസംബറിൽ പുറത്തിറങ്ങിയ ആറാം തമ്പുരാൻ ആ വർഷത്തെ മൂന്നാമത്തെ ഇൻഡസ്ട്രി ഹിറ്റായിരുന്നു. അതായത് ചന്ദ്രലേഖ തകർത്ത നേട്ടത്തെയും കടത്തി വെട്ടി ആറാം തമ്പുരാൻ നേട്ടം നേടി. അങ്ങനെ ആ വര്ഷം 3 ഇൻഡസ്ട്രിയൽ ഹിറ്റാണ് സൃഷ്ടിക്കപ്പെട്ടത്.

മലയാള സിനിമയുടെ സുവർണ്ണ വർഷങ്ങളിൽ ഒന്ന് തന്നെയായിരുന്നു അത്. ലേലം, ജനാധിപത്യം, ഗുരു, ഒരു യാത്രാമൊഴി, സൂപ്പർമാൻ, ദി കാർ തുടങ്ങി സാമ്പത്തിക വിജയമായതും നിരുപക പ്രശംസ നേടിയതുമായ ചിത്രങ്ങൾ ആ വര്‍ഷം ഉണ്ടായിരുന്നു.