മൂത്തോനിൽ അഭിനയിച്ചവർക്ക് പോലുമറിയാത്ത രഹസ്യം വെളിപ്പെടുത്തി ഗീതു….



നടിയായി സിനിമ ജീവിതം തുടങ്ങി പിന്നിട് സംവിധായികയായി അരങ്ങേറിയ ഒരാളാണ് ഗീതു മോഹൻദാസ്. നിരവധി രാജ്യാന്തര പുരസ്‌കാരങ്ങൾ നേടിയ ലയേഴ്‌സ് ഡൈസിനു ശേഷം ഗീതു ഒരുക്കിയ സിനിമയാണ് മൂത്തോൻ. നിവിൻ പോളിയാണ് ചിത്രത്തിലെ നായക വേഷത്തിൽ എത്തിയത്. പ്രശംസയും പ്രദർശന വിജയവും ചിത്രം നേടുന്നുണ്ട്. സ്വവർഗാനുരാഗം പ്രമേയമാക്കിയ മൂത്തോനെ കുറിച്ചു ഗീതു അടുത്തിടെ എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പത്താമത് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക പരിപാടിയില്‍ വികാരാധീനയായി സംസാരിച്ചു.

20 വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്ത സ്വവര്‍ഗ അനുരാഗിയായ ഉറ്റസുഹൃത്ത് മൈക്കിളിനുവേണ്ടിയാണെന്ന് ക്വീര്‍ പ്രൈഡ് മാര്‍ച്ചിന്റെ സാംസ്‌കാരിക വേദിയിൽ വച്ചു ഗീതു വെളിപ്പെടുത്തി. എല്‍.ജി.ബി.ടി.ക്യു വിഭാഗത്തിന് പിന്തുണയുമായി എത്തിയ കാണികൾക്കു മുന്നിൽ നിറകണ്ണുകളോടെ ആണ് ഗീതു സംസാരിച്ചത്. മൈക്കിളിനു വേണ്ടിയാണു ആ സിനിമയിലൂടെ സംസാരിച്ചതെന്നും ഗീതു പറഞ്ഞു. ഇനിയും സിനിമയെന്ന മാധ്യമത്തിലൂടെ തനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്യുമെന്നും ഗീതു മോഹൻദാസ് പറഞ്ഞു..

ഗീതുവിന്റെ വാക്കുകൾ ഇങ്ങനെ “മൈക്കിള്‍ ഭയപ്പെടുകയും നിശ്ശബ്ദനാക്കപ്പെടുകയുമായിരുന്നു. അവനുവേണ്ടി ഒന്നും ചെയ്യാനായില്ലെന്ന കുറ്റബോധം തന്നെ വേട്ടയാടിയിരുന്നു. അവനുവേണ്ടിയുള്ള ശബ്ദമാണ് മൂത്തോന്‍. നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വേണ്ടിയുള്ള ചിത്രമാണിത്. നിങ്ങളിത് കാണണം.ഇത് മാറ്റത്തിനുള്ള സമയമാണ്. ക്വീര്‍ പ്രൈഡ് മാര്‍ച്ച് ഇനി അടുത്തവര്‍ഷം നടത്താനായി കാത്തിരിക്കേണ്ട. ഈ വര്‍ഷം തന്നെ നമുക്ക് കഴിയുന്നത് ചെയ്യണം. സിനിമയെന്ന മാധ്യമത്തിലൂടെ ഈ സമൂഹത്തിനുവേണ്ടി ചെയ്യാനാവുന്നത് ഞാനും ചെയ്യും.”

Comments are closed.