മൂത്തോനായി നിവിന്‍ പോളി!!!കിടിലന്‍ ടീസര്‍ കാണാം!!!മലയാള സിനിമ പ്രേക്ഷകർ, അന്നൗൻസ് ചെയ്ത ദിവസം തൊട്ട് കാത്തിരിക്കുന്ന ഒരു ചിത്രമാണ് മൂത്തോൻ. 2019ലെ ഏറ്റുവും പ്രതിക്ഷ നൽകുന്ന ചിത്രമാണെന്ന് പറയാം.ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ്‌ രവി തന്നെയാണ്. മുംബൈയിലും പരിസര പ്രദേശങ്ങളിലുമായി ഷൂട്ട്‌ നടന്ന ചിത്രം ഏതാണ്ട് ഒരു മാസം കൊണ്ട് മുംബൈ ഷെഡ്യൂൾ പൂർത്തിയാക്കി. ചിത്രത്തിലെ നായകനായി നിവിൻ പോളി എത്തുന്നു. ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി..

ഗീതു, രാജീവ്‌ രവി, അനുരാഗ് കശ്യപ്, എന്നിങ്ങനെ പ്രഗത്ഭരുടെ ഒരു നിര തന്നെ ചിത്രത്തിന്റെ പിന്നിൽ ഉണ്ട് . ലൈഫ് ഓഫ് പൈ എന്ന ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച VFX ടീം ആകും ചിത്രത്തിന്റെ VFX ചുമതലകൾക്ക് ചുക്കാൻ പിടിക്കുന്നത്. മലയാളികൾക്ക് കഥപരമായും സാങ്കേതിക തികവ് കൊണ്ടും, ഒരു വിസ്മയം തന്നെയാകും മൂത്തൊൻ.” വളരെ വ്യത്യസ്‍തമായ ഒരു വേഷമാണ് മൂത്തോനിലെ നിവിൻ പോളിയുടേത്. ലക്ഷദീപിൽ നിന്നും തന്റെ സഹോദരനെ അനേഷിച് മുംബൈയിൽ എത്തുന്ന ഒരു യുവാവ് ആയാണ് നിവിൻ ചിത്രത്തിൽ എത്തുന്നത്‌. ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത് അനുരാഗ് കശ്യപ് ആണ്. ബോളിവുഡ് സംവിധായകൻ ആനന്ദ് L റായ് ആണ് ചിത്രം നിർമ്മിക്കുന്നത്. ടീസര്‍ കാണാം..

Comments are closed.