മുഗൾ രാജകുമാരിയെ പോലെ ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം…ഫോട്ടോസ്…നടൻ ജഗതി ശ്രീകുമാറിന്റെ മകളും നടിയും അവതാരകയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ജിജിൻ ജഹാംഗീർ ആണ് വരൻ. കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ചടങ്ങിൽ ക്ഷണം. ഉത്തരേന്ത്യൻ രീതിയില്‍ വേഷമണിഞ്ഞാണ് ശ്രീലക്ഷ്മി വേദിയിലെത്തിയത്. ഓഫ് വൈറ്റും ചുവപ്പും നിറത്തിലുളള ലഹങ്ക ആയിരുന്നു അണിഞ്ഞിരുന്നത്.

മെറൂൺ നിറണത്തിലുള്ള കോട്ടും സ്യൂട്ടുമായിരുന്നു ജഹാംഗീറിന്‍റെ വേഷം.മുസ്ലീം ആചാരപ്രകാരം നടന്ന വിവാഹത്തിന് ഒരു മുഗൾ വിവാഹത്തിന്റെ പ്രതീതി ആയിരുന്നു. വസ്ത്രങ്ങളും വിവാഹ തീമും എല്ലാം തന്നെ ആ ലുക്കിൽ ആയിരുന്നു. ബോളിവുഡ് സ്റ്റൈലിലുള്ള ആഭരണങ്ങളാണ് തിരഞ്ഞെടുത്തത്. ചോക്കറുകളും നെറ്റി ചുട്ടിയും ചൂടയും എല്ലാം ധരിച്ചെത്തിയ ശ്രീലക്ഷ്മി അതീവ സുന്ദരിയായിരുന്നു. രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ വിവാഹത്തിന് എത്തിയിരുന്നു. വിവാഹ ചിത്രങ്ങൾ കാണാം…

Comments are closed.