മുംബൈ അധോലോകത്തിലെ യഥാർഥ സംഭവങ്ങളിൽ നിന്നൊരുക്കിയ ആര്യൻവെള്ളിത്തിരയെ പ്രകമ്പനം കൊള്ളിച്ച നിരവധി സിനിമകള്‍ക്കാണ്‌ ടി. ദാമോദരന്‍ തിരക്കഥയൊരുക്കിയത്‌. അത്തരത്തിൽ ഒരു ചിത്രമായിരുന്നു പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിച്ച ആര്യൻ. 
1988ലാണ് പ്രിയദര്‍ശന്‍ ‘ആര്യന്‍’ എന്ന സിനിമയൊരുക്കിയത്. പ്രിയന്‍ അതുവരെ ചെയ്തുവന്ന സിനിമകളിൽ നിന്ന് തികച്ചും വ്യത്യസതമായിരുന്നു ആര്യൻ. അധോലോകവും രാഷ്ട്രീയവുമെല്ലാം നിറഞ്ഞ് നിന്ന പശ്ചാത്തലം. ‘ആര്യന്‍’ പ്രേക്ഷകര്‍ ഏറ്റെടുത്ത് വന്‍ ഹിറ്റാക്കി മാറ്റി.

എഴുപതുകളുടെ അവസാനം അമിതാഭ് ബച്ചനെ താരമാക്കി മാറ്റിയ ആക്ഷൻ ചിത്രം ” ദിവാർ ” പോലെ ഒരു ആക്ഷൻ ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതി തരണമെന്ന് ടി ദാമോദരൻ മാസ്റ്ററോട് പ്രിയദർശൻ ആവശ്യപെടുന്നതോടെയാണ് ആര്യൻ എന്ന ചിത്രം പിറവി എടുക്കാൻ കാരണമായത്. അപ്പോഴാണ് ആക്ഷൻ സ്പെഷ്യലിസ്റ് തിരക്കഥകൃത്ത് ദാമോദരൻ മാസ്റ്റർ പ്രിയനെ താൻ തന്നെ എഴുതിയ ആര്യൻ അനശ്വരൻ എന്ന നാടകത്തെകുറിച്ച് സൂചിപ്പിക്കുന്നത്. ഗുരുവായൂരിൽ നടന്ന ഒരു തിരുഭരണ മോഷണമായിരുന്നു ആ നാടകത്തിന്റെ പശ്ചാത്തലം. ആ നാടകത്തിലെ നായകന്റെ പ്രതികാരത്തിന്റെ കഥ സിനിമക്ക് അനിയോജ്യമാണെന്ന് ദാമോദരൻ മാസ്റ്റർ പ്രിയദർശനോട് പറഞ്ഞു.

അങ്ങനെ കഥയെ ആസ്പദമാക്കി തിരക്കഥ തയ്യാറക്കമെന്ന് അവർ തീരുമാനിച്ചു. അങ്ങനെ ബോംബയിലെ അധോലോകം തിരക്കഥക്ക് പശ്ചാത്തലമായി നൽകാമെന്ന് ദാമോദരൻ മാസ്റ്ററും പ്രിയദർശനും തീരുമാനിച്ചു. ബോംബെ അധോലകത്തിന്റെ ചരിത്രവും, കഥകകളെ കുറിച്ച് ദാമോദരൻ മാസ്റ്ററിന് നന്നേ അറിവുണ്ടായിരുന്നു. അദ്ദേഹം ബോംബെയിൽ പോയി അധോലോക രാജാക്കമാരായ ഹാജി മസ്തനെയും, കരിം ലാലെയും കണ്ട്‌ അവരുടെ രീതികളും മനസിലാക്കി, അധോലോകത്തിന്റെ യഥാർഥ കഥകളുടെ ഉള്ളടക്കങ്ങളിലൂടെ ആയിരുന്നു ആ തിരക്കഥ തയ്യാറക്കിയത്. പ്രിയദർശൻ തന്റെ വിഷ്വൽസിലൂടെ ആ കഥയുടെ ആത്മാവ് നഷ്ടപ്പെടുത്താതെ പകർത്തി. മോഹൻലാൽ എന്ന പകരം വയ്ക്കാൻ ഇല്ലാത്ത കലാകാരന്റെ പ്രകടനം കൂടി ചേർന്നപ്പോൾ ചിത്രം ഗംഭീര വിജയമായി മാറി.

Comments are closed.