മിയ നൽകിയ ധൈര്യത്തിന്‍റെ പുറത്താണ് ആ രംഗത്തിൽ അഭിനയിച്ചത്…ഐശ്വര്യ ലക്ഷ്മി പറയുന്നു

0
21

ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ എത്തുകയും പിന്നീട് കോമെഡി, വില്ലൻ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് കടക്കുകയും ചെയ്ത താരമാണ് കലാഭവൻ ഷാജോൺ. പ്രിത്വിരാജിനെ നായകനാക്കി ഷാജോൺ സംവിധാനം ചെയ്ത ബ്രതെഴ്സ് ഡേ എന്ന ചിത്രം ഓണത്തിന് ചിത്രം തിയറ്ററുകളിൽ എത്തിയിരുന്നു . ഒരു എന്റർടൈനറാണ് ചിത്രം. നാല് നായികമാരാണ് ബ്രദേഴ്സ് ഡേയിൽ ഉള്ളത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ, മഡോണ എന്നിവരാണ് ആ നാല് പേർ.

ആക്ഷനും എന്റർടൈൻമെന്റിനും ഏറെ പ്രാധാന്യം നൽകിയ ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിലെ ഒരു ആക്ഷൻ രംഗത്തിൽ അഭിനയിക്കാനുള്ള ധൈര്യം തന്റെ സഹതാരമായിരുന്ന നടി മിയ പകർന്നു നൽകിയതിനെ കുറിച്ചു ഐശ്വര്യ ലക്ഷ്മി ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. കുത്തനെ ഒരു സ്ഥലത്ത് നിന്നും താഴേക്ക് വീഴുന്ന രംഗം ആയിരുന്നു അത്. മിയയും ആ രംഗത്തിൽ അഭിനയിച്ചിരുന്നു.

ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ “ഒരു സ്ലാന്‍ഡിങ്ങ് ആിയിട്ടുള്ള സ്‌പേസില്‍ ഉരുണ്ട് വരുന്ന ഞാനും മിയയും തമ്മിലുള്ള സീക്വന്‍സായിരുന്നു. ഞാന്‍ വരത്തന് വേണ്ടി മുന്‍പ് ആക്ഷന്‍ ചെയ്തിട്ടുണ്ട്. മിയ ആദ്യമായിട്ടായിരുന്നു ചെയ്യാന്‍ പോകുന്നത്. അധികം പ്രശ്‌നമുള്ള രംഗമല്ല പക്ഷേ എനിക്ക് ഒരു പേടിയുണ്ടായിരുന്നു. വരത്തന് വേണ്ടി ഞാന്‍ ചെയ്തപ്പോള്‍ എന്റെ തെറ്റ് കാരണം ദേഹത്ത് കുറച്ച് മുറിവുകളൊക്കെ ഉണ്ടായിരുന്നു. പക്ഷേ മിയ വലിയ കോണ്‍ഫിഡന്റായിരുന്നു. തന്നെയാണ് എന്നെയും പിടുച്ചുകൊണ്ട് ചാടിയതും. അത് നന്നായിട്ട് ചെയ്തത് കൊണ്ട് ഒറ്റത്തവണ ചെയ്യേണ്ടി വന്നുള്ളൂ.”