മികച്ച പ്രതികരണങ്ങളുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!നന്ദി പറഞ്ഞ് മമ്മൂട്ടി!!!ഏറെ കാലങ്ങളായി സഹസംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ഇന്ന് തിയേറ്റരുകളില്‍ എത്തി. എങ്ങും മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന്. ഷാജി പാടൂർ എന്ന സഹസംവിധായകന് വര്ഷങ്ങളുടെ അനുഭവ പരിചയമുണ്ട്, ഒന്നും രണ്ടും വർഷത്തെ അല്ല 22 വർഷത്തെ എക്സ്പീരിയൻസ് ചില്ലറ കാര്യമല്ലല്ലോ.

മലയാളത്തിലെ ഒട്ടു മിക്ക സംവിധായകർക്കൊപ്പം ഷാജി പാടൂർ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും ടാലെന്റ്റ് ഉള്ള ഒരു സഹസംവിധായകൻ എന്ന ഒരു പ്ലസ് ഷാജി പാടൂരിനുണ്ട്, അത്കൊണ്ട് തന്നെയാകും ഹനീഫ് സ്വയം സംവിധാനം ചെയ്യാതെ ഡയറെക്ടറിൻറെ കുപ്പായം ഷാജിക്ക് നൽകിയത്.ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തിയത്.

മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദർ എന്ന ചിത്രം സംവിധാനം ചെയ്യ്ത ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്. ചിത്രം കണ്ട പ്രേക്ഷകര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്കില്‍ പേജിലൂടെ നന്ദി രേഖപെടുത്തി.

മമ്മൂട്ടി ആരാധകർക്ക് മാത്രമല്ല എല്ലാതരം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമ എന്ന നിലയിൽ അബ്രഹാമിന്റെ സന്തതികൾ ഒരുക്കുന്നതിൽ സംവിധായകനും സഹപ്രവർത്തകർക്കും കഴിഞ്ഞിട്ടുണ്ട് എന്ത് തന്നെയാണ് ഈ സിനിമയുടെ വിജയം. പ്രകടന ഭദ്രതയിലും, സംവിധാന മികവിലും, സാങ്കേതിക തികവിലും മുന്നിലിരിക്കുന്ന പ്രേക്ഷകരുടെ ആസ്വാദന ശൈലിയെ ത്രിപ്‍തിപ്പെടുത്താൻ കഴിയുന്ന സിനിമയാകുന്നു അബ്രഹാമിന്‍റെ സന്തതികള്‍.

Comments are closed.