മാർക്ക് ശങ്കർ പാവാനോവിച്ച് എന്നാണ് തന്‍റെ രാജകുമാരന് പവൻ കല്യാണ്‍ പേര് നൽകിരിക്കുന്നത്!!!തന്റെ ജേഷ്ഠൻ ചിരഞ്ജീവിക്ക് എപ്പോഴും സ്നേഹവും, ബഹുമാനവും നൽകുന്ന വ്യക്തിയാണ് പവൻ കല്യാൺ. തന്റെ രാജകുമാരന് പേര് നൽകി കൊണ്ട് ജേഷ്ഠനോടുള്ള സ്നേഹം വീണ്ടും തെളിച്ചിരിക്കുകയാണ് പവൻ. തന്റെ കുടുംബത്തിലെ പുതിയ അതിഥിയായ ആൺകുഞ്ഞിന് ഒരു വ്യത്യസ്തമാർന്ന പേരാണ് അദ്ദേഹം നൽകിയത്. മാർക്ക് ശങ്കർ പാവാനോവിച്ച് എന്നാണ് തന്റെ രാജകുമാരന് പവൻ പേര് നൽകിരിക്കുന്നത്. ആ പേരിന്റെ സ്രോതസായ വസ്‌തുതയും ഏറെ രസകരമായ ഒന്നാണ്.

പവൻ കല്യാണിന്റെ ഭാര്യ അന്ന ഒരു റഷ്യൻ ഓർത്തഡോസ്‌ കുടുംബത്തിൽ നിന്നുള്ള ആളാണ്. പവൻ കല്യാണിനെ വിവാഹം ചെയ്തതിന് ശേഷം അവർ ഇന്ത്യൻ സംസകാരങ്ങളും ആചാരങ്ങളും സ്വീകരിച്ചു. പക്ഷെ തന്റെ തനത് ആചാരങ്ങളും വിശ്വാസങ്ങളും അവർ വിട്ടുകളഞ്ഞതുമില്ല. അതുകൊണ്ട് തന്നെയാണ് തന്റെ കുഞ്ഞുങ്ങൾക്ക് വ്യത്യസ്തമായ പേരുകൾ ദമ്പതിമാർ നൽകുന്നത്.

മകന് നൽകിയ പേരിലെ “മാർക്ക്‌സ് ” അന്നയുടെ മതത്തിലെ പേരും. ശങ്കർ തന്റെ ചേട്ടൻ ചിരഞ്ജീവിയുടെ യഥാർത്ഥ പേരുമാണ്. പാവാനോവിച്ച് സ്വന്തം പേരിൽ നിന്നുമാണ് നൽകിയത്. പവൻ കല്യാണിന്റെ മകളുടെ പേരും ഇതുപോലെ തന്നെ അനുപമമായ ഒന്നാണ്. പോളിനാ അഞ്ജന പവനോംന എന്ന് മകൾക്ക് നൽകിയതും ഇതേ രീതിയിൽ തന്നെയാണ്. പവൻ കല്യാണിന്റെ അമ്മയുടെ പേരാണ് അഞ്ജന ദേവി. പവൻ കല്യാൺ തന്റെ മക്കൾക്ക് നൽകിയ പേരുകൾ ഒരേ സമയം സംസ്‌കാരങ്ങളുടെ സങ്കലനവും കുടുംബത്തോടുള്ള സ്നേഹവും പ്രതിഫലിപ്പിക്കുന്നവയാണ്.

21 വർഷമായി തെലുങ്ക് സിനിമയിൽ തന്റെതായ പ്രതിഭ കൊണ്ട് നിറഞ്ഞു നിൽക്കുന്ന വ്യക്തിയാണ് പവൻ കല്യാൺ. കൂടാതെ തെലുങ്ക് രാഷ്ട്രീയത്തിലും ഇദ്ദേഹം നിറഞ്ഞു നിൽക്കുന്നു. അദ്ദേഹത്തിന്റെ ജനസേന എന്ന പാർട്ടി ധാരാളം ഹ്യൂമാനിറ്റീരിയൻ പ്രവർത്തികൾക്ക് വേദിയാണ്.

Comments are closed.