മായാനദി അന്ന് പുറത്തു വന്നെങ്കിൽ മമ്മൂട്ടിയും ശോഭനയും അഭിനയിച്ചിരുന്നെങ്കിൽ കിടുക്കിയേനെ – ഐശ്വര്യ ലക്ഷ്മിഅഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഹിറ്റ്. ഐശ്വര്യ ലക്ഷ്മി വേറെ ലെവൽ തന്നെയാണ്. ഡോക്ടർ പഠിത്തവും കഴിഞ്ഞു മോഡലിങ്ങിലും ശ്രദ്ധ കേന്ദ്രികരിച്ച ഐശ്വര്യ ലക്ഷ്മി ആദ്യം സിനിമയിൽ എത്തുന്നത് അൽത്താഫ് സലിം സംവിധാനം ചെയ്ത ഞണ്ടുകളുടെ നാട്ടിൽ ഒരു ഇടവേള എന്ന സിനിമയിൽ നിവിന്റെ നായികയായി ആണ്. വളരെ കുറച് രംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളു ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മായനാദി നദി എന്ന ആഷിഖ് അബു ചിത്രം ഐശ്വര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബ്രെക്ക് ആയി മാറി.

അപ്പു എന്ന കഥാപാത്രത്തെ പ്രേക്ഷകർ അത്രക്ക് ഇഷ്ടപ്പെട്ടു. അപ്പുവിന്റെ രീതികളും ഡയലോഗുകളും വരെ പ്രേക്ഷകർ ഏറ്റു പറഞ്ഞു.വളരെ കാലത്തിനു ശേഷം ഒരു നായികാ കഥാപാത്രത്തെ ലോകം ആഘോഷിക്കുന്ന കാഴ്ചയാണ് കണ്ടത്.മായനാദിയോടെ മലയാളത്തിലെ മുൻനിര നടിയുടെ സ്ഥാനത്തേക്ക് ആണ് ഐശ്വര്യ ലക്ഷ്മി ഉയർന്നത്. ഒരുപാട് ഫാൻസ്‌ ഉണ്ട് ഇന്ന് അപ്പുവിനും ഐശ്വര്യക്കും.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഐശ്വര്യയോട് ഒരു ചോദ്യം വന്നിരുന്നു. മായാനദിയിലെ അപ്പുവിനെയും മാതനെയും ആർക്കെങ്കിലും ഐശ്വര്യയെയും ടോവിനോയെക്കാളും നന്നായി ചെയ്യാൻ പറ്റുമെന്നു തോന്നുണ്ടോ എന്ന് ആയിരുന്നു ചോദ്യം. അതിനു മറുപടിയായി ഐശ്വര്യ പറഞ്ഞത് ചിത്രം പണ്ടായിരുന്നു പുറത്തു വന്നതെങ്കിൽ ശോഭനയും മമ്മൂട്ടിയും ആ വേഷങ്ങളിൽ എത്തിയെങ്കിൽ നന്നായേനെ എന്നാണ്.

Comments are closed.