മാമാങ്കത്തിൽ മമ്മൂട്ടി സ്ത്രീ വേഷത്തിലും!!ഈ വർഷം ഒരുങ്ങുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ പ്രൊജക്റ്റ്‌ ആണ് മാമാങ്കം. ചിത്രത്തിന്റെ ഷൂട്ടിംഗ് മംഗലാപുരത്ത് പുരോഗമിക്കുകയാണ്. മലപ്പുറം ജില്ലയിലെ തിരുന്നാവായ മണപ്പുറത്ത് വ്യാഴവട്ടത്തിലൊരിക്കല്‍ മാഘമാസത്തിലെ വെളുത്തവാവില്‍ നടന്നിരുന്ന മാമാങ്കം ആണ് ചിത്രത്തിന് പ്രമേയമാകുന്നത്. ഭാരതപുഴയുടെ തീരത്ത് നടക്കുന്ന മാമാങ്കത്തിൽ ചാവേറായി പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട ഒരു ധീര യോദ്ധാവിന്റെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ റിപ്പോർട്ട് എന്തെന്നാൽ, മമ്മൂട്ടി മാമാങ്കത്തിൽ 4 വ്യത്യസ്‍ത ഗെറ്റപ്പിൽ എത്തുന്നു അതിൽ ഒന്ന് ഒരു സ്ത്രീ വേഷവും. ഏകദേശം ചിത്രത്തിന്റെ 30 മിനിട്ടോളം കഥാപാത്രം ഉണ്ടാവുമെന്നും, അതായിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്ന്.

ചിത്രത്തിൽ മമ്മൂട്ടി കൂടാതെ ഇന്ത്യയിലെ പല പ്രമുഖ താരങ്ങളും ഉണ്ടാകും. നായിക വേഷം അവതരിപ്പിക്കുന്നത് ബോളിവുഡിലെ ഒരു നടിയായിരിക്കുമെന്നും, തമിഴിലെ ഒരു യുവതാരവും ചിത്രത്തിൽ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവ നടൻ നീരജ് മാധവും, ക്വീൻ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ധ്രുവനും ചിത്രത്തിൽ വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. സ്റ്റാർ കാസ്റ്റിനെ പറ്റിയുള്ള ഒഫീഷ്യൽ അനൗൺസ്‌മെന്റ് ആദ്യം ഷെഡ്യൂൾ ചിത്രീകരണം പൂർത്തിയാക്കിയതിന് അണിയറപ്രവർത്തകർ അറിയിക്കും.

കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രം, നവാഗതനും അടൂർ ഗോപാലകൃഷ്ണന്റെ അസോസിയേറ്റ് ഡയറക്ടരുമായിരുന്ന സജീവ് പിള്ളയാണ് സംവിധാനം ചെയ്യുന്നത്. 12 വർഷത്തെ ഗവേഷണത്തിനു ശേഷം സംവിധായകൻ സജീവ് പിള്ള തന്നെയാണ് ചിത്രത്തിന്റെ ശ്രദ്ധയ തിരക്കഥ ഒരുക്കിയത്. 17 ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന് ആക്ഷന് ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ട് ആക്ഷൻ രംഗങ്ങൾക്ക് വേണ്ടി സംവിധായകൻ കണ്ടെത്തിയത് മാസ്റ്റർ കിയ്ച്ച കമ്പക്ടെയെ ആണ്. കമൽ ഹാസന്റെ വിശ്വരൂപം, തുപ്പാക്കി, ആരംഭം, ബില്ല 2 എന്നീ ചിത്രങ്ങൾക്ക് ആക്ഷൻ ചിട്ടപ്പെടുത്തിയ ആക്ഷൻ കോറിയോഗ്രാഫർ ആണ് ഇദ്ദേഹം. യുദ്ധ രംഗങ്ങൾക്കും മറ്റും ഏറെ പ്രാധാന്യമുള്ള ചിത്രമായതുകൊണ്ട് തന്നെയാണ് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രയിലെ മികച്ച ആക്ഷൻ മാസ്റ്ററെ സംവിധായകൻ എത്തിക്കുന്നത്. ആക്ഷൻ പോലെത്തന്നെ vfx രംഗങ്ങൾക്കും ഏറെ പ്രാധാന്യം അർഹിക്കുന്ന ചിത്രത്തിന്റെ ചുക്കാൻ പിടിക്കുന്നത് ബാഹുബലി, ഈഗ, രുദ്രമാദേവി, മഗധീര എന്നീ ചിത്രങ്ങൾക്ക് മികച്ച വി.എഫ്.എക്‌സ് രംഗങ്ങൾ നൽകിയ ആർ.സി. കമല കണ്ണൻ ആണ്.

Comments are closed.