മാമാങ്കത്തിന് വേണ്ടി കളരി അഭ്യസിച്ച നീരജ് മാധവ്…വീഡിയോ..മാമാങ്കം, നാളിതു വരെ ഇത് പോലെ ഒരു മലയാള സിനിമയുടെയും ശംഖൊലി ഇത്രയും മുഴങ്ങി കേട്ടിട്ടില്ല. ഒരു ഫസ്റ്റ് ലുക്കിൽ എന്തിരിക്കുന്നു എന്നൊക്കെ ചോദിക്കുന്നവർ സ്റ്റെപ് ബാക്ക് പ്ലീസ്. മാമാങ്കം എന്ന സിനിമയുടെ ഫസ്റ്റ് ഇന്ത്യയെമ്പാടും ട്രെൻഡിങ് ആയത് ആ ചിത്രത്തിനെ എത്രമാത്രം ജനങ്ങൾ കാത്തിരിക്കുന്നു എന്നതിന് തെളിവാണ്. മാമാങ്കം സിനിമ സ്നേഹികളെ സംബന്ധിച്ചു ഒരു ആവേശം തന്നെയാണ്..

കെട്ടിലും മട്ടിലും പ്രേക്ഷകനെ ഒരുപാട് ആകർഷിക്കുന്ന ഒരുപാട് പുതുമകൾ നിറഞ്ഞ ഒരു പീരീഡ്‌ ഡ്രാമയാണ് ചിത്രം. മമ്മൂട്ടിക്കൊപ്പം ഉണ്ണി മുകുന്ദനും സിദ്ദിഖും സുദേവ് നായരും,നീരജ് മാധവും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ പ്രാചി ടെഹ്‌ലാൻ, അനു സിതാര എന്നിവരാണ് നായികമാർ. കേരള ചരിത്രത്തിൽ ഭാരതപുഴയുടെ ത്രീരങ്ങളിൽ നടന്നു എന്ന് പറയപ്പെടുന്ന മാമാങ്കത്തിന്റെ ഏടുകളിൽ ഊന്നിയുള്ള ചിത്രമാകും ഇത്…

മാമാങ്കത്തിന് വേണ്ടി കളരി അഭ്യസിക്കുകയാണ് നീരജ് മാധവ്. ഇതിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ അടുത്തിടെ നീരജ് പങ്കു വയ്ക്കുകയുണ്ടായി. വൈറലാകുന്ന വീഡിയോ കാണാം…

Comments are closed.