മാമാങ്കം സെറ്റിൽ ബിരിയാണി കൊണ്ട് വന്ന മമ്മൂക്ക !!അദ്ദേഹം ഒരു കിങ്ങാണ്‌ -പ്രാചി ടെഹ്‌ലാൻമാമാങ്കം എന്ന ചരിത്ര ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രേക്ഷകരെ ഏറെ കാണാൻ കൊതിക്കുന്ന ഒരു ചിത്രം തന്നെയാണ് മാമാങ്കം. നടി പ്രാചി ടെഹ്‌ലാൻ ആണ് മാമാങ്കത്തിലെ നായിക. സ്റ്റാര്‍ പ്ലസിലെ ദിയ ഓര്‍ ബാത്തി ബം എന്ന ടെലിവിഷന്‍ സീരിയലിലൂടെയാണ് പ്രാചി ടെഹ്‌ലൻ ശ്രദ്ധിക്കപ്പെടുന്നത്. ഉണ്ണിമായ എന്ന കഥാപാത്രം ആയി ആണ് പ്രാചി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഓഡിക്ഷനിലൂടെയായിരുന്നു പ്രാചി മാമാങ്കത്തിന്റെ ഭാഗമാവുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും മാമാങ്കം എന്ന ചിത്രത്തിനെ കുറിച്ചും പ്രേക്ഷകരോട് പറഞ്ഞു പ്രാചി ഫേസ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ്.

പ്രാചിയുടെ വാക്കുകൾ ഇങ്ങനെ ‘കഴിഞ്ഞ വര്‍ഷം മാമാങ്കത്തിന്റെ സെറ്റില്‍ നിന്നുമായിരുന്നു ആദ്യമായി മമ്മൂക്കയെ ഞാൻ കാണുന്നത്. അദ്ദേഹം നമുക്ക് തരുന്ന കെയറിന്റെ കാര്യം എടുത്തു പറയേണ്ടത് തന്നെയാണ്. മാമാങ്കം സിനിമയിൽ എത്തുന്നതിനു മുൻപ് എന്ത് ചെയ്തിരുന്നു എന്നും എന്റെ മറ്റു വിശേഷങ്ങളെ കുറിച്ചുമെല്ലാം അദ്ദേഹം എന്നോട് ചോദിച്ചു മനസിലാക്കി. എന്നെ വിസ്മയിപ്പിച്ചത് അദ്ദേഹത്തിന്റെ വ്യക്ത്വത്തം തന്നെയാണ്. ഒരു കോ ആക്ടർ എന്ന നിലയിൽ; നമുക്ക് തരുന്ന സ്നേഹം ആദരം ഇതെല്ലാം പറയാതെ വയ്യ. അദ്ദേഹത്തിൽ നിന്ന് ഒരുപാട് ഇൻപുട്ടുകൾ സ്വീകരിച്ചു. ഓരോ രംഗവും എങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു തന്നിരുന്നു.

ഒരു റംസാന്‍ സമയത്ത് എനിക്ക് വീട്ടിലുണ്ടാക്കിയ ഭക്ഷണം കഴിക്കാന്‍ ആഗ്രഹം തോന്നി. മമ്മൂക്കയോട് ഞാനത് ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍ അദ്ദേഹം വീട്ടില്‍ നിന്നും ബിരിയാണി ഉണ്ടാക്കി കൊണ്ട് വന്നു. എനിക്ക് മാത്രമല്ല ആ സെറ്റിലുള്ള എല്ലാവര്‍ക്കും വേണ്ടിയുമായിട്ടാണ് ബിരിയാണി കൊണ്ട് വന്നത്, അതാണ് അദ്ദേഹം. മമ്മൂക്ക ഒരു രാജാവ് തന്നെയാണ്. ഒരു മനുഷ്യൻ എന്ന നിലയിലും നടൻ എന്ന നിലയിലും സിനിമക്കും നമുക്ക് സംഭാവനകൾ പറഞ്ഞാലും മതി വരാത്തവയാണ്. ഇതിഹാസം എന്നൊന്നിൽ കുറഞ്ഞു അദ്ദേഹത്തിനെ ഒരു വാക്ക് കൊണ്ടും വിശേഷിപ്പിക്കാനാകില്ല…”

Comments are closed.