മഹാവീർ കർണ്ണൻ ഒരുങ്ങുന്നു – പദ്മനാഭസ്വാമി ക്ഷേത്രത്തിൽ കൂറ്റൻ മണി പൂജിച്ചു!!!വിക്രം നായകനാകുന്ന മഹാവീർ കര്ണ്ണൻ എന്ന ആർ എസ് വിമൽ ചിത്രത്തിൽ ഉപയോഗിക്കാനായി ഒരു കൂറ്റൻ മണി തിരുവനന്തപുരം പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പൂജിച്ചു. 30 അടി നീളമുള്ള കൂറ്റൻ രഥത്തിൽ വയ്ക്കാനാണ് മണി. ഈ കൂറ്റൻ രഥത്തിലാണ് ചിത്രത്തിലെ പ്രധാന രംഗങ്ങൾ ചിത്രീകരിക്കുക. 1001 മണികളാണ് രഥത്തിൽ ഉള്ളത്. രാമോജി റാവു ഫിലിം സിറ്റിയിലേക്ക് ആണ് മണി കൊണ്ടുപോയത്.

ഇതിൽ ഉപയോഗിക്കുന്നതിനു വേണ്ടിയുള്ള കൂറ്റൻ മണിയാണത്. രണ്ടു അടി ഉയരവും, 30 കിലോ ഭാരവുമുണ്ട്. ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് കർണ്ണന്റെ ഷൂട്ട് നടക്കുക. സെറ്റിന്റെ പരിപാടികളാണ് ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. 4 നില പൊക്കമുള്ള കൂറ്റൻ രഥം നിർമ്മിക്കുന്നത് 40 പേർ അടങ്ങിയ സംഘമാണ്. സുരേഷ് ഗോപി, ഇന്ദ്രൻസ് എന്നി നടന്മാരും എഴുത്തുകാരൻ ജെയമോഹനും ചേർന്നാണ് ക്ഷേത്രത്തിൽ നിന്ന് പൂജിച്ച മണി ഏറ്റുവാങ്ങിയത്.

300 കോടി രൂപ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം ആർ എസ് വിമലിന്റെ രണ്ടാമത്തെ ചിത്രമാണ്. പ്രിത്വിരാജിനെ ആണ് നായക വേഷത്തിലേക്ക് പരിഗണിച്ചിരുന്നത് എങ്കിലും അദ്ദേഹത്തിന്റെ തിരക്ക് കാരണം ഈ വേഷം വിക്രമിലേക്ക് എത്തുകയായിരുന്നു. 2020 അവസാനത്തോടെ ചിത്രം റീലീസ് ചെയ്യാനാണ് അണിയറക്കാർ തീരുമാനിച്ചിരിക്കുന്നത്. ന്യൂ യോർക്ക് ബേസ് ചെയ്ത ഒരു കമ്പനിയാണ് ചിത്രത്തിന് ഫണ്ട് ചെയ്യുന്നത്.

Comments are closed.