മഴ നനഞ്ഞു അവൾ ഹൃദയങ്ങളിലേക്ക് കയറി വന്നിട്ട് 32 വർഷങ്ങൾ….തൂവാനത്തുമ്പികള്‍!!

0
326

മഴയും നനഞ്ഞു അവൾ നമ്മുടെ ഹൃദയങ്ങളിലേക്ക് കയറിവന്നിട്ട് 32 വർഷങ്ങൾ… ക്ലാര.. അതായിരുന്നു അവളുടെ പേരു.. മലയാള സിനിമയിലെ പ്രണയ സങ്കൽപ്പങ്ങൾക്ക് പൊളിച്ചെഴുത്തു നടത്തിയ ക്ലാരയും തൂവാനത്തുമ്പികളും 32 വർഷങ്ങളായി നമ്മുടെ മനസിലെ മഴ നനഞ്ഞു കൊണ്ടിരിക്കുകയാണ്. അത്രമേൽ പ്രിയപെട്ടവരാണ് നമുക്ക് ക്ലാരയും ജയകൃഷ്ണനും, അവരുടെ ഇടയിലെ മൗനങ്ങളിലെ മഴയും. ഒരു പക്ഷെ പിന്നീട് മലയാള സിനിമയിൽ പ്രണയമെന്ന വികാരത്തിടൊപ്പം മഴയും അറിയാതെയെങ്കിലും അക്കമ്പനി ചെയിതിട്ടുണ്ടെങ്കിൽ അത് തൂവാനതുമ്പികളുടെ തുടര്‍ച്ച എന്ന രീതിയിലെ വ്യഖാനിക്കാനാകു. അത്രമേൽ ബ്രില്ലിയൻറ് ആയി മഴയേ, പ്രണയത്തെ, ദൃശ്യവത്കരിച്ച ഒരു സിനിമ മലയാളത്തിൽ വന്നിടുണ്ടോ എന്ന് സംശയം തന്നെയാണ്.

പ്രണയത്തിന്‍റെ ഏൻഡ് പോയിന്‍റെ വിവാഹമാണ് എന്ന ചിന്തയിൽ നിന്നു മാറി ചിന്തിച്ചു അതിന്‍റെ പീക്കുകളെ കുറിച്ചു ബോതേർഡ്‌ ആയ പദ്മരാജൻ എഫ്ഫക്റ്റ്. സത്യത്തിൽ ക്ലാര ജയകൃഷ്ണനെ വിട്ടു പോയെങ്കിലും മണ്ണാറത്തൊടിയിലെവിടെയോ തന്‍റെ ഭാര്യയുമൊത്തു കൈ പിടിച്ചു നടക്കുമ്പോളും എപ്പോഴെങ്കിലും ജയകൃഷ്‌ണൻ അറിയാതെയെങ്കിലും ക്ലാരയെ പറ്റി ഓർക്കുന്നുണ്ടാകും. അവർ പിരിഞ്ഞത് അലെങ്കിൽ അവൾ അവനെ പിരിഞ്ഞ് പോയത്‌ അവനെ മറ്റാരേക്കാളും മനസിലകിയത് കൊണ്ട് തന്നെയാണ്. അവർക്കിടയിൽ പെയ്തു കൊണ്ടിരുന്ന മഴയുടെ താളം ഉള്ളിലെവിടെയോ ഒതുക്കി ഇടക്കിടെ അതിനെ താലോലിച്ചു അവർ ഇപ്പോഴും മുന്നോട്ട് നടക്കുന്നുണ്ട്. എന്താണ് പ്രണയം എന്നതിന്‍റെ പദ്മരാജൻ ഡെഫനിഷൻ അത് മാത്രമായിരുന്നോ തൂവാന തുമ്പികൾ?

“ഏതൊരു നിമിഷം മുതൽ നിങ്ങൾ പ്രണയത്തെ അന്വേഷിക്കുന്നോ ആ നിമിഷം മുതൽ പ്രണയം നിങ്ങളെ തേടി എത്താൻ തുടങ്ങും”. ക്ലാരയെ നിങ്ങൾക്ക് പല രീതിയിൽ ഡീഫൈൻ ചെയ്യാൻ കഴിയും. ഒരുപക്ഷെ ഇതുപോലെ പ്രേക്ഷകന് വിധിയെഴുത്തിനു മുന്നോട്ട് പദ്മരാജൻ തന്നെ മുന്നോട്ട് ഇട്ടു കൊടുത്തത് ആകാം അവളുടെ പാത്രസൃഷ്ടി. മഴയും അവളും ഒന്ന് തന്നെയായിരുന്നോ എന്ന് തോന്നുന്ന പ്രതീതി അത് പദ്മരാജൻ എന്ന മാസ്റ്റർ ക്രഫ്റ്സ്മാന്‍റെ ബ്രില്ലിയൻസ് ആയെ പറയാൻ കഴിയു. അതെ മഴ അവൾ തന്നെയായിരുന്നു, പല രീതികളിൽ പല ഭാവങ്ങളിൽ നമുക്ക് ഡിഫൈൻ ചെയ്യാൻ കഴിയുന്ന മഴ അവൾ തന്നെയായിരുന്നു.

അവളിങ്ങിനെ ഒരുപാട് വർഷങ്ങളായി ചിരിച്ചു കൊണ്ട് നമ്മുക്കരികിൽ നിൽക്കുകയാണ്. ഓരോ മഴയും ക്ലാര തന്നെയാണ് അവളുടെ പ്രണയമാണ്. മണ്ണാറത്തൊടിയിലേക്ക് ആരുമറിയാതെ കണ്ണെത്തിക്കാനുള്ള അവളുടെ ഇരമ്പം. ക്ലാര നിന്നെ ഞാനും അറിയാതെ പ്രണയിച്ചു പോകുന്നു.

– ജിനു അനില്‍കുമാര്‍