മള്‍ട്ടി പ്ലെക്സുകളില്‍ വമ്പന്‍ ബുക്കിങ്ങുമായി അബ്രഹാമിന്‍റെ സന്തതികള്‍!!!

0
101

ഏറെ കാലങ്ങളായി സഹസംവിധായകനായി പ്രവർത്തിച്ച ഷാജി പാടൂര്‍ ആദ്യമായി സംവിധാനം ചെയുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ ജൂണ്‍ 16 ശനിയാഴ്ച ഈദ്‌ റിലീസായി തിയേറ്ററുകളില്‍ എത്തുന്നു. ഷാജി പാടൂർ എന്ന സഹസംവിധായകന് വര്ഷങ്ങളുടെ അനുഭവ പരിചയമുണ്ട്, ഒന്നും രണ്ടും വർഷത്തെ അല്ല 22 വർഷത്തെ എക്സ്പീരിയൻസ് ചില്ലറ കാര്യമല്ലല്ലോ.

മലയാളത്തിലെ ഒട്ടു മിക്ക സംവിധായകർക്കൊപ്പം ഷാജി പാടൂർ പ്രവർത്തിച്ചിട്ടുണ്ട്. നിലവിലെ മലയാള സിനിമയിൽ ഏറ്റവും ടാലെന്റ്റ് ഉള്ള ഒരു സഹസംവിധായകൻ എന്ന ഒരു പ്ലസ് ഷാജി പാടൂരിനുണ്ട്, അത്കൊണ്ട് തന്നെയാകും ഹനീഫ് സ്വയം സംവിധാനം ചെയ്യാതെ ഡയറെക്ടറിൻറെ കുപ്പായം ഷാജിക്ക് നൽകിയത്.ചിത്രത്തില്‍ ഡെറിക് അബ്രഹാം എന്ന പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടിയുടെ തന്നെ ഗ്രേറ്റ് ഫാദർ എന്ന ചിത്രം സംവിധാനം ചെയ്യ്ത ഹനീഫ് അദനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ രചിച്ചിരിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിച്ചത്.

ഇന്ന് വൈകിട്ടോടെ ബുക്കിംഗ് തുടങ്ങിയപ്പോൾ ബുക്ക് മൈ ഷോയിൽ വിരലുകൾ ബുക്ക് എന്ന ഓപ്ഷനിൽ അമർന്നു. വളരെ വേഗത്തിലാണ് അബ്രഹാമിന്റെ സന്തതികളുടെ ടിക്കറ്റ്‌ ബുക്കിംഗ് നടക്കുന്നത്. കൊച്ചി മള്‍ട്ടിപ്‌കെക്‌സുകളിലെ സീറ്റുകള്‍ വളരെ വേഗത്തില്‍ ഫില്‍ ആകുന്നുണ്ട്.

abrahaminte santhathikal movie stills