മറിയം വീട്ടിലുള്ളപ്പോള്‍ വാപ്പിച്ചിയ്ക്ക് അവളെ വിട്ട് പുറത്തേയ്ക്ക് പോകാന്‍ പോലും മടിയാണ്.. ദുല്‍ഖര്‍ പറയുന്നത്.കേരളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ ആരാധകരെ സ്വന്തമാക്കിയിട്ടുള്ളവർ താമസിക്കുന്ന ഒരു വീടുണ്ട്. എറണാകുളം പനമ്പള്ളി നഗറിൽ. അതെ മലയാളത്തിന്റെ താര സൂര്യൻ മമ്മൂക്കയുടെയും മകനും യുവ താരവുമായ ദുൽഖർ സൽമാന്റെയും വീട്. എന്നാൽ ആ വീട്ടിൽ അവരോളം തന്നെ ആരാധകരുള്ള ഒരാൾ തന്നെയാണ് കുഞ്ഞ് മറിയം..

‘അച്ഛനാവുക എന്നത് മനോഹരമായ ഒരു അനുഭവമാണ്. പ്രത്യേകിച്ചും ഒരു പെണ്‍കുട്ടിയുടെ അച്ഛനാവുക എന്നത്. എന്റെ മകള്‍ക്ക് രണ്ടര വയസായി. അത്രയും തന്നെ സമയമെടുത്തു എനിക്ക് അവളുടെ ജീവിതത്തില്‍ ഒരു റോള്‍ ഉണ്ടാക്കിയെടുക്കാന്‍. നേരത്തേയൊക്കെ, ഉറക്കത്തില്‍ നിന്നും എഴുനേല്‍ക്കുമ്പോള്‍ ഞാന്‍ ആ മുറിയില്‍ ഉണ്ടെങ്കില്‍ കൂടി എന്റെ ഭാര്യ അമാലിനെ മുറിയില്‍ കണ്ടില്ലെങ്കില്‍ അവള്‍ ചുറ്റും തിരയുമായിരുന്നു . പക്ഷേ ഇപ്പോള്‍, ഞാന്‍ അവള്‍ക്കൊപ്പം കുറേ സമയം ചെലവഴിക്കുന്നതിനാല്‍ അത് പതിയെ മാറി വരുന്നു.’

‘ഇനി ഞാന്‍ വീണ്ടും രണ്ടു പുതിയ പ്രൊജക്റ്റുകള്‍ തുടങ്ങാന്‍ പോകുന്നു. ഇതില്‍ ധാരാളം ഔട്ട്ഡോര്‍ ഷൂട്ടിംഗുമുണ്ട്. അത് വീണ്ടും പ്രശ്‌നമാകുമോ എന്ന് ഞാന്‍ ഭയന്നു. ഈയിടയായി, എന്റെ മകള്‍ വീട്ടില്‍ ഉള്ളപ്പോള്‍ എന്റെ വാപ്പിച്ചിയ്ക്കും അവളെ വിട്ടു പുറത്തേക്ക് ഇറങ്ങാന്‍ പ്രയാസമാണ്. കുട്ടികള്‍ നമ്മുടെ ജീവിതത്തെ മാറ്റും.’ദുല്ഖറിന്റെ വാക്കുകൾ ഇങ്ങനെ..

Comments are closed.