മമ്മൂട്ടി എല്ലാ സിനിമയുടെ സെറ്റിലും ബിരിയാണി നല്‍കാൻ കാരണം മോഹൻലാൽ!!എല്ലാ മമ്മൂട്ടി ചിത്രങ്ങളുടെ ഷൂട്ടിംഗ് സെറ്റിലും അദ്ദേഹം മുടങ്ങാതെ ചെയ്യുന്നൊരു കാര്യമുണ്ട്. സിനിമ ഷൂട്ടിംഗ് കഴിയുന്ന ദിവസം മമ്മൂട്ടി എല്ലാവർക്കും ബിരിയാണി പൊതി നൽകും. ഇപ്പോളാണ് അത് ബിരിയാണി ആയതു. പണ്ട് അദ്ദേഹം സെറ്റിലുള്ളവർക്ക് പൊതിച്ചോറാണ് നൽകിയിരുന്നത്. വര്‍ഷങ്ങളായി അദ്ദേഹം തുടരുന്ന ഈ സമ്പ്രദായത്തിന് പിന്നിൽ ആരാണെന്നു അറിയുമോ. വേറാരുമല്ല മോഹൻലാൽ…

ഹരികൃഷ്ണന്സിന്‍റെ ഷൂട്ടിംഗ് നടക്കുന്നതിനിടെ മമ്മൂട്ടി ഭാര്യയോട് പറഞ്ഞു പണ്ട് അദ്ദേഹത്തിന്റെ ഉമ്മ ഉണ്ടാക്കി നൽകുന്നത് പോലെ വാഴയിലയിൽ പൊതിച്ചോർ കെട്ടി ഷൂട്ടിംഗ് സെറ്റിലേക്ക് കൊടുത്തു അയക്കാൻ. മമ്മൂട്ടിയുടെ ആഗ്രഹപ്രകാരം ഉച്ചക്ക് പൊതി ചോർ ഭാര്യ കൊടുത്തു വിട്ടു.

മോഹൻലാൽ ഫാസിൽ എന്നിവരുടെ മുന്നിൽ വച്ചു മമ്മൂട്ടി ആ പൊതി അഴിച്ചു. മമ്മൂട്ടിയുടെ പൊതി കണ്ട മോഹൻലാൽ അതെന്തെന്നു നോക്കി. സ്വതവേ ഭക്ഷണപ്രിയനായ മോഹൻലാൽ ആ പൊതി തട്ടിയെടുത്തു കഴിച്ചു. ഭക്ഷണം കഴിക്കാൻ പറ്റിയില്ലലോ എന്ന സങ്കടത്തിൽ മമ്മൂട്ടിയും..

പിറ്റേദിവസം ഇങ്ങനെ ആവർത്തിക്കാതിരിക്കാൻ മമ്മൂട്ടി 5 പൊതിച്ചോർ കൊണ്ടുവന്നു. അത് ഫാസിൽ ലാൽ അങ്ങനെ കുറച്ചുപേർക്കും നൽകി. പിന്നെ ആ പരിപാടി പതിവായി. കുറച്ചു പേർക്കു മാത്രം കൊടുത്തു തുടങ്ങിയത് പിന്നെ എല്ലാവർക്കുമായി നൽകി തുടങ്ങി. എണ്ണം കൂടിയപ്പോൾ പൊതിച്ചോർ മാറ്റി ബിരിയാണി ആക്കി. അതിങ്ങനെ വര്‍ഷങ്ങളായി തുടർന്ന് കൊണ്ടിരിക്കുകയാണ്…

Comments are closed.