മമ്മൂട്ടി ആരാധകർ ജീവകാരുണ്യ ഹെല്പ് ഡെസ്കുകൾ തുടങ്ങുന്നുmammootty-the-great-father-release-date-14-1476453226

മമ്മൂട്ടി ആരാധകരുടെ നേതൃത്വത്തിൽ വിവിധ ജീവ കാരുണ്യ പദ്ധതികൾക്കായി ഹെല്പ് ഡെസ്ക് തുടങ്ങുന്നു .മമ്മൂട്ടി നയിക്കുന്ന കെയർ ആൻഡ് ഷെയർ എന്ന NGO ആണ് വിവിധ പദ്ധതികൾ നടപ്പിലാകുന്നത്. ഹൃദയ സുരക്ഷയുമായി ബന്ധപ്പെട്ടും,സൗജന്യ വൃക്ക മാറ്റിവയ്കളുമായി ബന്ധപ്പെട്ടും പദ്ധതികൾ കെയർ ആൻഡ് ഷെയർ നടത്തുന്നുണ്ട് . പാവപെട്ട വിദ്യാർഥികൾക്ക് സ്കോളർഷിപ്പും, ആദിവാസികൾക്ക് ധന സഹായവും കെയർ ആൻഡ് ഷെയർ വഴി പ്രധാനം ചെയുന്നുണ്ട്

ഗ്രേറ്റ് ഫാദർ എന്ന ചിത്രം റിലീസ് ചെയ്ത മെയിൻ  സെന്ററുകളിലാണ് ഹെല്പ് ഡെസ്ക് തുടങ്ങുന്നത്. മേൽ പ്പറഞ്ഞ വിവിധ പദ്ധതികൾക്കായി ഒരു ഏക ജാലകം പോലെ ഹെൽപ്‌ഡെസ്കുകൾ പ്രവർത്തിക്കും. അർഹരായവർ വെള്ള പേപ്പറിൽ അപേക്ഷ എഴുതി ഹെല്പ് ഡെസ്കുകളിൽ നൽകിയാൽ മമ്മൂട്ടി ആരാധകരുടെ സംഘനയായ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫെയർ അസോസിയേഷൻ അപേക്ഷ റെവ്യൂയു കമ്മിറ്റിയുമായി സഹകരിച്ചു ബാക്കി കാര്യങ്ങൾ ചെയ്തുകൊള്ളും

പാലഭിഷേകം നടത്താനും, ജയ് വിളിക്കാനും മാത്രമല്ല ഫാൻസ്‌ അസോസിയേഷനുകൾ എന്ന് തെളിയിക്കുകയാണ് ഇവർ, ഇവരുടെ ഈ സംരംഭം അഭിനന്ദനാർഹം തന്നെയാണ്

Comments are closed.