“മമ്മൂട്ടി ആകെ മാറിപ്പോയി…” ആ മാറ്റത്തിന്റെ കാരണം പറഞ്ഞു സത്യൻ അന്തിക്കാട്ഒരേ റൂട്ടിൽ പോകുന്ന ബസുകൾ എന്നെല്ലാം കളിയാക്കലുകൾ ഉണ്ടെങ്കിലും ആ കളിയാക്കുന്നവർ പോലും സത്യൻ അന്തിക്കാട് ചിത്രങ്ങൾ ആസ്വദിക്കാത്തവർ ആയിരിക്കില്ല. നന്മയുടെ സ്നേഹത്തിന്റെ കഥകൾ പറയാൻ ആ മനുഷ്യന് മിടുക്ക് ഏറെയാണ്. സത്യൻ അന്തിക്കാടിന് അങ്ങനെ ന്യൂ ജെനറേഷൻ ഓൾഡ് ജെനറേഷൻ എന്നില്ല, നല്ല സിനിമ മാത്രമേ ഉള്ളു. അവസാനം പുറത്തിറങ്ങിയ ഞാൻ പ്രകാശനും വമ്പൻ ഹിറ്റായിരുന്നു. ഇപ്പോളിതാ വര്ഷങ്ങളുടെ ഗ്യാപ്പിനു ശേഷം സത്യൻ അന്തിക്കാടും മമ്മൂട്ടിയും ഒരു സിനിമക്ക് വേണ്ടി ഒന്നിക്കുകയാണ്. മലയാളി സിനിമ പ്രേക്ഷകർ ആവേശത്തോടെ കാത്തിരുന്ന വാർത്ത തന്നെയാണിത്.

ഒരാൾ മാത്രം എന്ന ചിത്രത്തിലാണ് സത്യൻ അന്തിക്കാടും മമ്മൂട്ടിയും അവസാനമായി ഒന്നിച്ചത്. ഇരുപത്തി രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു അത്. മമ്മൂട്ടിയെ പോലെ സ്വയം നവീകരിക്കുന്ന ഒരു നടനുണ്ടാകില്ലെന്നു സത്യൻ അന്തിക്കാട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ “മമ്മൂട്ടിയെപ്പോലെ സ്വയം നവീകരിക്കുന്ന നടന്‍‌മാര്‍ അധികം പേരില്ല എന്നാണ്. ഓരോ സിനിമ കഴിയുമ്പോഴും, ഓരോ വര്‍ഷം കഴിയുമ്പോഴും മമ്മൂട്ടി അഭിനയകലയില്‍ നവീകരണം നടത്തിക്കൊണ്ടിരിക്കുകയാണ്. അഭിനയത്തില്‍ നിരന്തരം പുതുമ വരുത്തിക്കൊണ്ടിരിക്കുന്നു.

മമ്മൂട്ടിയുടെ പഴയകാല ചിത്രങ്ങള്‍ നോക്കുക. അന്നത്തെ അഭിനയത്തിന്‍റെ രീതി പാടേ ഉപേക്ഷിച്ചുകൊണ്ട് പുതിയ ശൈലി രൂപപ്പെടുന്നത് കാണാം. യുവാക്കളുടെ കൂടെയാണ് മമ്മൂട്ടി എപ്പോഴും സഞ്ചരിക്കുന്നത്. പുതിയ ആളുകളോടൊപ്പവും പുതുമയോടൊപ്പവും സഞ്ചരിക്കുമ്പോള്‍ അദ്ദേഹവും നവീകരിക്കപ്പെടുന്നു. മനസുകൊണ്ടും പ്രവൃത്തികൊണ്ടും കൂടുതല്‍ ചെറുപ്പമായിക്കൊണ്ടിരിക്കുന്നു. അഭിനയത്തിന്‍റെ കാര്യത്തില്‍ പോസിറ്റീവായ മാറ്റങ്ങളിലൂടെയാണ് മമ്മൂട്ടി കടന്നുപോകുന്നത്.”

Comments are closed.