മമ്മൂട്ടിയോട് സ്വന്തം ഗ്രാമം ചെയ്തത് നന്ദികേട്… ഈ കുറിപ്പിനുള്ള മറുപടി വൈറലാകുന്നു

0
30

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തിന് മമ്മൂട്ടിയുടെ നാട്ടുകാരൻ മഷർ ഷാ അദ്ദഹേതിനെ കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ജന്മനാടായ ചെമ്പ് മമ്മൂട്ടിയോട് കാണിച്ചത് നന്ദികേടായിരുന്നു എന്നാണ് മാഷർഷാ എഴുതിയ കുറിപ്പിൽ ഉള്ളത്. എന്നാൽ അതിനു മറുപടി കുറിപ്പുമായി ജിനു നീളൻ ഉണ്ണി എന്നൊരാളും രംഗത്തെത്തിയിട്ടുണ്ട്. മഷർ ഷാ എഴുതിയ കുറിപ്പ് ഇങ്ങനെയായിരുന്നു.

മമ്മൂട്ടി എന്ന മനുഷ്യനെ ഓർക്കുമ്പോ എനിക്ക് വ്യക്തിപരമായി അത്ര സുഖമുള്ള ഓർമയല്ല ഉള്ളത് . ചെമ്പിലെ മനുഷ്യർ ഒരുകാലത്ത് എന്നെ പറ്റി പറഞ്ഞിരുന്നത് ഇനി സെന്റ് തോമസ് പള്ളിയിലെ കുന്തം പിടിച്ചു നിൽക്കുന്ന ഗീവറുഗീസ് മാത്രേ എന്നെ ചീത്ത പറയാൻ ഉള്ളൂ എന്നാണ് . മമ്മൂട്ടിയുടെ വായിൽ നിന്നും കേൾക്കാനുള്ളത് മാന്യമായി കേട്ട് വയർ നിറഞ്ഞിരുന്നു . എങ്കിലും , എത്ര ദേഷ്യം കാണിക്കുമ്പോഴും അയാളുടെ ഉള്ളിലെ സ്നേഹവും കരുണയും അനുഭവേദ്യമായിട്ടുണ്ട് . വളരെ ദേഷ്യത്തോടെ ആണെന്ന് നമുക്ക് തോന്നുന്ന വിധത്തിൽ ആയിരിക്കും വിശേഷം തിരക്കുന്നത് . അത് കേൾക്കുമ്പോ എടുത്ത് തോട്ടിൽ കളയാൻ തോന്നും . എന്നാലും ആദ്യ പകപ്പിന് ശേഷം നമുക്ക് മനസ്സിലാവും ആ മധുരം . ഭീഷണിപ്പെടുത്തി ഭക്ഷണം കഴിപ്പിച്ച് വിട്ടിട്ടുണ്ട് എന്നെ .

ഒരിക്കൽ ഞങ്ങളുടെ നാട്ടിലെ ഇച്ചുമ്മ താത്ത മരിച്ചു . ഞങ്ങളുടെ ബന്ധു ആയിരുന്നു . ഒറ്റക്കായിരുന്നു താമസം . മമ്മൂട്ടി അവരുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിട്ടുണ്ട് . ചെറുപ്പത്തിൽ . വാപ്പ പറഞ്ഞു കേട്ടിട്ടുണ്ട് . മമ്മൂട്ടിയുടേയും വാപ്പയുടെയും ഏറ്റവും വലിയ പ്രതിസന്ധി ഒടുങ്ങാത്ത വിശപ്പ് ആയിരുന്നെന്ന് . വീട്ടിലൊരു ചെമ്മീൻ പുളി മരം ഉണ്ടായിരുന്നു . അതിന്റെ ചുവട്ടിലെ കയറു കട്ടിലിൽ ആയിരുന്നു രണ്ടാളും താമസിച്ചിരുന്നത് . ഉമ്മുമ്മ മരിച്ചതിന് ശേഷം ആണ് എപ്പഴോ ആ കട്ടിൽ നശിച്ചു പോയത് . പതിറ്റാണ്ടുകൾ പഴക്കമുണ്ടായിരുന്നു അതിന് . ആഡംബരം ഒന്നുമുണ്ടായിരുന്നില്ല . ചൂടി കട്ടിലിൽ നിന്ന് അൽപ്പം മെച്ചമായിരുന്നു എന്നുമാത്രം . മമ്മൂട്ടി എല്ലാ ബന്ധുക്കളുടെയും വീട്ടിൽ കേറി ഭക്ഷണം കഴിക്കും . അതാർക്കെങ്കിലും ഇഷ്ടമായോ ഇല്ലേ എന്നൊന്നും നോട്ടമുണ്ടായിരുന്നില്ല . നേരെ അടുക്കള വാതിൽ വഴി അകത്തേക്ക് കയറും .ഉണ്ടാക്കി വച്ചിട്ടുള്ള ഭക്ഷണം നേരെ ഒരു പാത്രം എടുത്ത് അതിലേക്ക് കുടഞ്ഞിട്ടു കഴിക്കും . ഇച്ചുമ്മ താത്തയുടെ വീട്ടിലും മമ്മൂട്ടി അങ്ങനെ എത്തിയിരുന്നു . ആ ഇച്ചുമ്മ താത്ത ആണ് മരിച്ചത് . നാട്ടുകാർ മയ്യിത്ത് കിടത്താൻ കട്ടിലിൽ നിന്ന് ബെഡ് നീക്കി . കിടക്കക്കടിയിൽ നിന്ന് ധാരാളം മണിയോർഡർ സ്ലിപ്പുകൾ താഴേക്ക് പാറി വീണു . സുലൂത്ത മാസാമാസം ജീവിത സായന്തനത്തിൽ ഒറ്റക്കായി പോയ ഇച്ചുമ്മാതാത്ത യുടെ പേരിൽ കാശ് അയച്ചുകൊണ്ടിരുന്നു . ഒരു ഇച്ചുമ്മ അല്ല ചെമ്പിൽ ആരും അറിയാതെ മമ്മൂട്ടിയുടെ കൈ നീട്ടം തേടി എത്തുന്ന ധാരാളം മനുഷ്യർ ഉണ്ട് . താൻ കഴിച്ച ഒരു ഉരുള ചോറ് പോലും നന്ദിയോടെ ഓർക്കുന്ന മനുഷ്യൻ .അയാളുടെ ജീവിത കഥ വായിച്ചിട്ടുള്ളവർക്ക് അറിയാം . അതിൽ ഏറ്റവും കൂടുതൽ പറയുന്നത് അയാൾ കഴിച്ച ഭക്ഷണത്തെ കുറിച്ചാണ് . വിശപ്പിന്റെ വില എന്തെന്ന് നന്നായി അറിയുന്ന കൊണ്ട് നിങ്ങൾ അയാളുടെ മുന്നിൽ എത്തപ്പെട്ടാൽ എത്ര ചീത്ത പറഞ്ഞാലും അവസാനം ചോദിക്കും വല്ലോം കഴിച്ചോടാ എന്ന് . ഒരിക്കൽ പോക്കിരി രാജയുടെ ഷൂട്ടിങ്ങ് ആലപ്പുഴ മുഹമ്മയിൽ നടക്കുന്നു . രാവിലെ ഷൂട്ടിങ്ങ്നായി വെടി ചില്ല് പോലെ ചെമ്പിലൂടെ പാഞ്ഞു പോയ അയാളുടെ ലാൻഡ് ക്രൂസർ കുറച്ചു ദൂരം മുന്നിലേക്ക് പോയി സഡൻ ബ്രെക്കിട്ട് നിന്നു . അവിടുന്ന് അത് അതേ സ്പീഡിൽ പിന്നിലേക്ക് വന്നു . എന്റെ മൂത്താപ്പ ആ സമയം ചെമ്പിലേക്ക് വീട്ടിൽ നിന്നുള്ള വഴി നടന്ന് വന്നതായിരുന്നു . ആ പോക്കിലും അയാളുടെ കണ്ണിൽ മൂത്താപ്പ പെട്ടു . അതാണ് തിരിച്ചു വന്നത് . വർത്തമാനം പറയുന്നതിനിടയിൽ മമ്മൂട്ടിയുടെ ഒരു കളിക്കൂട്ടുകാരൻ ക്യാൻസർ ബാധിച്ചു കിടപ്പിലാണെന്നും അയാൾക്ക് മമ്മൂട്ടിയെ ഒന്ന് കാണണം എന്നാഗ്രമുണ്ട് എന്നും പറയുന്നു ..ഇക്കാര്യം പറയാനായി നിന്നെയൊന്ന് വിളിക്കാൻ ഇരിക്കുവായിരുന്നു എന്നദ്ദേഹം പറയുന്നു . നോക്കട്ടെ ഞാൻ വിളിച്ചോളാം എന്നു പറഞ്ഞു നമ്പർ വാങ്ങി പോകുന്നു . അന്ന് രാത്രി ഒന്നര മണിക്ക് ഷൂട്ട് കഴിഞ്ഞു മടങ്ങും വഴി അയാളുടെ വീട്ടു വാതിൽക്കൽ മമ്മൂട്ടി മുട്ടി വിളിച്ചു . കണ്ടു .

മമ്മൂട്ടി എന്ന മഹാ നടനെ എനിക്ക് വിലയിരുത്താൻ അറിയില്ല . പക്ഷെ മമ്മൂട്ടി എന്ന മനുഷ്യനെ വിലയിരുത്താൻ എനിക്കാവും . അടുത്ത് നിന്ന് അറിഞ്ഞ ആ സ്നേഹം , കരുണ . എന്നെ പലപ്പോഴായി ഓടിച്ചിട്ടുണ്ട് . തെറി വിളിച്ചിട്ടുണ്ട് . എന്നാലും അവസാനം കഴിച്ചോടാ വണ്ടിക്കാശ് ഉണ്ടോടാ എന്നൊക്കെ ചോദിക്കും . അതും തല്ലാൻ വരുന്ന പോലെയായിരിക്കും . പക്ഷെ മറ്റു മനുഷ്യരോട് അയാൾ കാണിച്ചിട്ടുള്ള സ്നേഹം . അത് കാണാതെ പോകുന്നത് എങ്ങനെ ?കേരളത്തിൽ ഇന്ന് പടർന്നു പന്തലിച്ചു കിടക്കുന്ന പാലിയേറ്റിവ് സെന്ററുകളുടെ ആദ്യ പേട്രൻ മമ്മൂട്ടി ആണ് എന്നെല്ലാവർക്കും അറിയാം . അദ്ദേഹം പഠിക്കാനും ജോലി തേടാനും സഹായിച്ചിട്ടുള്ള നൂറ് കണക്കിന് കുട്ടികൾ ഉണ്ട് കേരളത്തിൽ . ഒരു പ്രതിശ്ചായ നിര്മിതിക്കും ആരെയും ഏർപ്പെടുത്താതെ താൻ ചെയ്യുന്നത് പരമാവധി ഗോപ്യമായി ചെയ്യുന്ന മനുഷ്യൻ .

പക്ഷെചെമ്പ് എന്ന അദ്ദേഹത്തിന്റെ ജന്മ നാട് അയാളോട് നന്ദികേട് ആണ് കാണിച്ചത് . എനിക്കെന്റെ നാടിനോട് ഉള്ള ദേഷ്യം ചെമ്പിലുള്ളവർ പൊട്ട കിണറ്റിലെ തവളകളെ പോലെയാണ് . അവർ മമ്മൂട്ടിയെ കൂക്കി വിളിച്ചിട്ടുണ്ട് . സഹായങ്ങൾ കൈ നീട്ടി വാങ്ങിയിട്ട് അൽപ്പം കുറഞ്ഞു പോയതിന് മൈക്ക് കെട്ടി തെറി പറഞ്ഞിട്ടുണ്ട് . പല ലോകോത്തര അംഗീകാരങ്ങൾ അയാളെ തേടി വന്നെങ്കിലും ഒരിക്കൽ ഭരത് അവാർഡ് വാങ്ങിയ കാലത്ത് അല്ലാതെ അയാളെ ഒന്നാദരിക്കാൻ പോലും എന്റെ നാട്ടുകാർ തയ്യാറായില്ല . മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകുന്ന റോഡിനു അയാളുടെ പേര് കൊടുക്കണം എന്നാവശ്യം നഖ ശിഖാന്തം എതിർത്ത ആളുകൾ ആണ് എന്റെ നാട്ടുകാർ . അയാളുടെ വീട് പോലും ഇല്ലാതെ എല്ലാ വേരുകളും അവിടുന്ന് പറിച്ച് മമ്മൂട്ടി പോയത് ആ നാട്ടുകാരുടെ ഗുണം കൊണ്ടാണ് . അസൂയയും കുശുമ്പും കുന്നായ്മയും . ഇപ്പോഴും ഒരു ശരാശരി ബോധ നിലവാരത്തിനും താഴെയാണ് അവരുടെ ബോധ നിലവാരം എന്നും എനിക്ക് തോന്നാറുണ്ട് .

എങ്കിലും പ്രിയ മനുഷ്യനേ … ആയുരാരോഗ്യത്തോടെ ഇതിനു മറുപടി നൽകിയ ജിനു നീലൻ ഉണ്ണിയുടെ കുറിപ്പ് ഇങ്ങനെ.. മഹാനടൻ ശ്രീ. മമ്മൂട്ടി യുടെ നാട്ടുകാരായ ചെമ്പ്‌ നിവാസികൾ എല്ലാവരുംതന്നെ “പൊട്ടകിണറ്റിലെ താവളകളെന്നു” പറഞ്ഞ അറിയപ്പെടാത്ത സുഹൃത് മസ് ഹർഷ ക്കു ഒരു ചെമ്പിക്കാരന്റെ മറുപടി.

താങ്കളുടെ എഴുതിയിരിക്കുന്നത് വായിച്ചു അതിൽ പറഞ്ഞിരിക്കുന്ന പലകാര്യങ്ങളും സത്യത്തിനു നിരക്കാത്തതും അസംബന്ധവുമാണ് ആദ്യമേ പറയട്ടെ ചെമ്പു നിവാസികൾക്ക് മഹാനടനോടു
യാതൊരുതരത്തിലുമുള്ള വിരോധവും ഉള്ളതായി ആ നാട്ടുകാരൻ എന്നരീതിയതിൽ ഒരു അറിവുമില്ല, വിരോധമുണ്ടെന്ന് പറയുന്നത് നിങ്ങളുടെ മനസിലെ ആ നാട്ടുകാരോടുള്ള വിരോധമായിരിക്കാം താങ്കൾ ഉന്നയിച്ച ആരോപണങ്ങളിൽ ഒന്ന് ചെമ്പു പള്ളി മുതൽ മഹാനടന്റെ വീടിനടുത്തു കൂടെ പോകുന്ന കാട്ടാമ്പള്ളി റോഡിനു മഹാനടന്റെ പേര് ഇടാൻ നാട്ടുകാർ സമ്മതിച്ചില്ല എന്ന ആരോപണമാണ്,

ആ റോഡിനു അങ്ങനെ ഒരു പേരിടാൻ പഞ്ചായത്തിന്റെ മുന്നിലോ മറ്റു അധികാരികളുടെ മുന്നിലോ യാതൊരുവിധതരത്തിലുള്ള നിർദ്ദശമോ ശുപാര്ശയോ ഉണ്ടായിട്ടില്ല എന്നതാണ് അറിയാൻ കഴിഞ്ഞത്, താങ്കൾ എന്തു അടിസ്ഥാനത്തിലാണ് ഇത്തരമൊരു ആരോപണം ചെമ്പു നിവാസികളുടെ മേൽ അടിച്ചേൽപിച്ചത് എന്ന് മനസിലായില്ല

താങ്കൾ ഉന്നയിച്ച മറ്റൊരു ആരോപണം മഹാനടന് ജന്മനാട് സ്വീകരണം കൊടുത്തില്ല എന്നതാണ്, 1994 ൽ മഹാനടന് ഭരത് അവാർഡ് കിട്ടിയപ്പോൾ അന്ന് ഇടതുപക്ഷം ഭരിക്കുന്ന ചെമ്പു ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ചെമ്പു SNLPS സ്കൂളിൽ ഒരു വൻ സ്വീകരണമാണ് നൽകിയത്, നാട്ടുകാരുടെ വൻ ജനപങ്കാളിത്തമാണ് ആ പരിപാടിക്ക് ഉണ്ടായിരുന്നത്, അന്നത്തെ സാസ്കാരികവകുപ്പു മന്ത്രി ശ്രീ, TK രാമകൃഷ്ണനും അന്നത്തെ പഞ്ചായത് പ്രസിഡണ്ട് ശ്രീ kk രമേശനും അദ്ദേശത്തെ ആദരിച്ചു, അന്ന് അൽഫോൺസ് കണ്ണന്താനമാണ് കോട്ടയം ജില്ലാ കളക്ടർ, ഞാൻ അന്ന് ഇതേ സ്കൂളിലെ ഒരു വിദ്യാർഥി, അന്ന് ആ യോഗത്തിൽ മറുപടി പ്രസംഗം നടത്തവേ മഹാനടൻ പരസ്യമായി അവിടുത്തെ ജനങ്ങളെ സാക്ഷിയാക്കി പറഞ്ഞത് എനിക്ക് ഈ നാടിൻറെ വികസനത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്നു ആഗ്രഹം പ്രകടിപ്പിച്ചു, അത് പ്രകാരം പിന്നീട് പഞ്ചായത്ത് അധികൃതരും ചെമ്പിൽ ജോണ് സർ ഉം ഉൾപ്പെടുന്ന ആൾകാർ, അമരം സിനിമയുടെ ലൊക്കേഷനിൽ പോയി തുടർ കാര്യങ്ങൾ സംസാരിച്ചു. എന്നാൽ അതിനെ പിന്തുടർന്ന് പിന്നെ ഒന്നും തന്നെ നടന്നില്ലെന്നാണ് ചരിത്രം, രണ്ടമതൊരു സ്വീകരണം കൊടുക്കാൻ ഉള്ളസാഹചര്യം ഉണ്ടായിട്ടില്ല എന്നത് യാഥാർഥ്യമാണ്

മഹാനടനോടുളള സ്നേഹം ഈ നാട് പ്രകടിപ്പിച്ചതിനു ഒരു ഉദാഹരണം കൂടെ പറയാം… യശ്ശശരീരനായ ശ്രീ ചെമ്പിൽ ജോൺ ന്റെ സ്മരണാർത്ഥം ചെമ്പിൽ ജോൺ സ്മാരക ട്രസ്റ്റ് അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്ഷികത്തിൽ ഒരു സുവനീർ തയ്യാറാക്കാൻ തീരുമാനിക്കുകയുണ്ടായി അതുപ്രകാരം അതിന്റെ ഭാരവാഹികൾ മഹാനടനെ അദ്ദേഹത്തിന്റെ അടുത്ത ബന്ധു മുഹാന്തിരം ബന്ധപ്പെടുകയും ഒരു കുറിപ്പ് ഇതിലേക്ക് തരണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി, കൂടാതെ മഹാനടന്റെ വളരെ അടുത്ത സുഹൃത് മുഖേനെ നിരന്തരം ഇതിനായി പരിശ്രമിക്കുകയുമുണ്ടായി, എന്നാൽ മഹാനടന്റെ സമയക്കുറവുമൂലമോ എന്തോ അദ്ദേഹം അത് നൽകിയില്ല, എന്നിട്ടും ട്രസ്റ്റ് ഭാരവാഹികൾ മഹാനടന്റെ പേരിൽ വന്ന ഒരുലേഖനം സുവനീറിൽ ഉൾപ്പെടുത്തിയാണ് നമ്മുടെ നടനോട് സ്നേഹം കാട്ടിയത്, ആ സുവനീറിൽ മഹാനടന്റെ പേരില്ലെങ്കിൽ അത് മറ്റുള്ളവർക്കിടയിൽ ഒരു ചർച്ചയാകുമെന്നു കരുതിയാണ് ട്രസ്റ്റ് ഭാരവാഹികൾ മറ്റൊരു മാസികയിൽ വന്ന ലേഖനം ഉൾപ്പെടുത്തിയത്.

താങ്കൾ പറഞ്ഞ മറ്റൊരു ആരോപണം മഹാനടൻ വീടും സ്ഥലവും വിറ്റു പോയത് ജനങ്ങൾ കാരണം എന്നാണല്ലോ സുഹൃത്തെ, അദ്ദേഹം ജനിച്ചു വളർന്ന [വളർന്നതും പഠിച്ചതും കുറച്ചു വർഷങ്ങൾ അദ്ദേഹത്തിന്റെ ഉമ്മയുടെ വീടായ ചന്തിരൂർ ആണ് ] അദ്ദേഹത്തിന്റെ സഹോദരങ്ങൾക്കുകൂടെ അവകാശമുള്ള വീട്, അവർ വിറ്റതിനു നാട്ടുകാകർ എന്തു തെറ്റുചെയ്തു? അത് അവരുടെ വ്യക്തിപരമായ ആവശ്യമല്ലേ അതിൽ നാട്ടുകാർക്ക് എന്തു റോൾ.

പിന്നെ അവിടുത്തെ ജനങ്ങൾ കൈനീട്ടി സഹായം വാങ്ങിയെന്നു താങ്കൾ പറഞ്ഞല്ലോ, ശെരിയായിരിക്കാം ആരെങ്കിലുമൊക്കെ പുകഴ്ത്തിപ്പാട്ടുകാർ അങ്ങനെയൊക്കെ വാങ്ങിച്ചിട്ടുണ്ടാകാം, കേരളം കണ്ട മഹാപ്രളയം കഴിഞ്ഞവർഷം ഉണ്ടായപ്പോൾ ചെമ്പു പഞ്ചായത്തിലും മഹാനടന്റെ പഴയ വീട്ടിൽനിന്നും കുറച്ചുമാറി ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയുണ്ടായി, അദ്ദേഹം കേരളത്തിലെ പല ദുരിതാശ്വാസ ക്യാമ്പുകളിലും സഹായവുമായി ഓടിച്ചെന്നു എന്ന് വാർത്തകൾ കാണുകയുണ്ടായി, അത് വളരെ നല്ലകാര്യം തന്നെയാണ്,
അദ്ദേഹത്തിന് തന്റെ ജന്മനാടിനോട് എന്തെങ്കിലും മമത ഉണ്ടെങ്കിൽ അങ്ങോട്ടൊന്നു തിരിഞ്ഞുനോക്കുമായിരുന്നില്ലേ? വെറും 30 കിലോമീറ്റർ താഴെയേ ദൂരമുള്ളല്ലോ അങ്ങോട്ട് എത്താൻ. അദ്ദേഹം വരാത്തത് കൊണ്ട് അവിടെ ആരും പട്ടിണി കിടന്നില്ല “മാഹിർഷാ” അവിടുത്തെ സാധാരണക്കാരായജനങ്ങൾക്കു അതിൽ പരാതിയും കാണുകയില്ല, ഇവിടെ ആ സമയത്തു കാര്യങ്ങൾ ചോദിച്ചറിഞ്ഞു കൃത്യമായി രണ്ടു ദുരിതാശ്വാസ ക്യാമ്പിൽ തന്റെ സ്വന്തം കാറിൽ നിറയെ സാധനങ്ങളുമായി എത്തിയത് അദ്ദേഹത്തിന്റെ അനുജൻ ഇബ്രാഹിം കുട്ടീക്ക ആണ്, ഈ അവസരത്തിൽ അദ്ദേഹം നടത്തിയ ഇടപെടലിന് പ്രത്യേകം നന്ദി, മഹാനടന് തോന്നാത്തത് അദ്ദേഹത്തിന്റെ അനുജൻ ചെയ്തതിനു.

പിന്നെ ഒരുകാര്യം കൂടെ താങ്കളുടെ അറിവിലേക്കായി, മഹാനടന്റെ പിതാവ് മരണമടഞ്ഞപ്പോൾ, ആ നാട്ടിലെ നാട്ടുകാർതന്നെയാണ് എല്ലാ കാര്യത്തിനും ഉണ്ടായിരുന്നത്, അല്ലാതെ സിനിമാക്കാർ അല്ല.. മഹാനടനെയോ അദ്ദേഹത്തിന്റെ ഫാന്സുകാരെയായ പ്രീതിപ്പെടുത്താൻ വേണ്ടി ചെമ്പു നിവാസികളെയാകെ മോശമായിചിത്രീകരിച്ചതു ഒട്ടും ശെരിയായില്ല, താങ്കളുടെ വിശപ്പുപലതവണ മഹാനടൻ മാറ്റിത്തന്നെന്നുംപറഞ്ഞത് പിറന്നനാട്ടിലെ ജനങ്ങളെയാകെ തവളകൾ എന്ന് വിളിച്ച താങ്കൾക്കു എന്റെ നടുവിരൽ നമസ്കാരം, ചെമ്പുനിവാസികൾ ഇപ്പോഴും മമ്മൂട്ടി ഞങ്ങളുടെ നാട്ടുകാരനാണെന്നു വളരെ അഭിമാനത്തോടെതന്നെയാണ് സ്വയം പറയുന്നത്എ ന്നു മഹാനടന്റെ വലിയ ആരാധകനായ ഒരു പഴയ നാട്ടുകാരൻ…