മമ്മൂട്ടിയെ കാണാൻ വന്‍ ജനത്തിരക്ക്!!!മമ്മൂട്ടിയെ കാണാനെത്തിയ വയനാടൻ ആരാധകര്‍ [വീഡിയോ]

0
13

നമ്മുടെ മെഗാസ്റ്റാർ മമ്മുക്ക ഇപ്പോൾ അങ്കിൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ്. ഇതിനോടകം ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതാണ്. പ്രായം തളർത്താത്ത സൗന്ദര്യവും, അഭിനയ ശേഷിയും നിറഞ്ഞ് നിൽക്കുന്ന നമ്മുടെ മമ്മൂക്കയെ കാണാൻ പതിനായിരങ്ങളാണ് എത്തിയത്. വയനാട് പുൽപ്പള്ളിയിൽ ഷൂട്ടിങ്ങിനായിഎത്തിയ മമ്മൂട്ടിയെ കാണാന്‍ മണിക്കൂറുകളോളം തമ്പടിച്ചിരുന്ന ജനത്തെ കണ്ട അണിയറ പ്രവർത്തകരുടെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. റോഡിനിരുവശവും, കെട്ടിടത്തിന്റെ മുകളിൽപ്പോലും ആളുകൾ തിങ്ങിനിറഞ്ഞുനിൽക്കുകയായിരുന്നു അവരുടെ പ്രിയതാരത്തിനെ ഒരു നോക്ക് കാണാൻ. ചിത്രത്തിന്റെ നിർമാതാവും, തിരക്കഥാകൃത്തുമായ ജോയ് മാത്യു തന്നെയായിരുന്നു ജനങ്ങൾ മമ്മൂട്ടിയെ കാണാൻ എത്തിയ ഈ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പങ്ക് വച്ചത്. അങ്കിൾ സിനിമയുടെ ചിത്രീകരണ സ്ഥലങ്ങളിൽ വച്ച് മമ്മൂട്ടി താരജാഡ ഏതുമില്ലാതെ ആരാധകരോട് സംവദിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നടൻ ജോയ് മാത്യു ആണ്.
സമൂഹത്തില്‍ നിലനില്‍ക്കുന്ന പല കാര്യങ്ങളും പരാമർശിച്ചു കൊണ്ടാണ് ചിത്രത്തിന്റെ കഥ ഒരുങ്ങുന്നത്. അണു കുടുംബത്തില്‍ ജീവിക്കുന്ന 17 വയസുള്ള പെണ്‍കുട്ടി അവളുടെ അച്ഛന്റെ സുഹൃത്തായ അങ്കിളും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ജോയി മാത്യൂ, ആശ ശരത്, വിനയ് ഫോര്‍ട്ട്, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, എന്നിങ്ങനെയുള്ള താരങ്ങളും അഭിനയിക്കുന്നുണ്ട്.