മമ്മൂട്ടിയെ എന്തിനാണ് ലാലപ്പന്‍റെ ഫാൻസ്‌ ഇങ്ങനെ അപമാനിക്കുന്നത് ? – സ്വാമി ഭദ്രാനന്ദ….തോക്ക് സ്വാമി എന്ന പേരിൽ കുപ്രസിദ്ധി നേടിയ ഒരാളാണ് സ്വാമി ഹിമവൽ ഭദ്രാനന്ദ. തന്റെ ഫേസ്ബുക് കുറിപ്പുകളിലൂടെ ഓരോ വിഷയങ്ങളിലും അദ്ദേഹം പ്രതികരണം അറിയിക്കാറുണ്ട്. ഇപ്പോളിതാ അദ്ദേഹം സൂപ്പർസ്റ്റാർ മോഹൻലാലിനെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക് വിഡിയോയിലുടെ മോശം വാക്കുകൾ പറഞ്ഞു വാർത്തകളിൽ ഇടം നേടുകയാണ്. മോഹൻലാലിനെ ലാലപ്പൻ എന്ന് വിളിക്കുന്ന ഭദ്രാനന്ദ മോഹൻലാൽ ആരാധകർ മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലെ കുറിപ്പുകളും പോസ്റ്റുകളും കൊണ്ട് സോഷ്യൽ മീഡിയ നിറയ്ക്കുക ആണെന്ന് ആരോപിച്ചു..

മമ്മൂട്ടിയെ എന്തിനാണ് ലാലപ്പന്റെ ഫാൻസ്‌ ഇങ്ങനെ അപമാനിക്കുന്നത് ? എന്ന തലക്കെട്ടോടെ ആണ് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി ഫാന്സിലെ ചിലർ ആണ് മമ്മൂട്ടിയെ അപമാനിക്കുന്ന തരത്തിലെ പോസ്റ്റുകൾ തന്റെ ശ്രദ്ധയിൽ പെടുത്തിയത് എന്ന് പറഞ്ഞു തുടങ്ങുന്ന ഭദ്രാനന്ദ മോഹന്ലാലിനെതിരെയും മോഹൻലാൽ ആരാധകർക്ക് എതിരെയും കത്തിക്കയറുകയായിരുന്നു വിഡിയോയിൽ. ലാലപ്പൻ എന്ന വിളിച്ചു അപമാനിക്കുകയും ചെയ്തു പലവട്ടം. മോഹൻലാൽ ഫാൻസിനു ചങ്കുറപ്പ് ഇല്ലെന്നും ട്രോളുകളിലൂടെയും ഞഞ്ഞാ പിഞ്ഞാ സംസാരങ്ങളിലൂടെയും മാത്രമാണ് അവർ സംസാരിക്കുന്നത് എന്നും ഇത് ശെരിയല്ല എന്ന് ഭദ്രാനന്ദ പറഞ്ഞു..

“പല വേണ്ടാത്ത പണികളും ചെയ്തു പലരെയും സുഖിപ്പിച്ചിരുന്നു എങ്കിൽ മോഹൻലാലിന് കിട്ടിയത് പോലെ മമ്മൂട്ടിക്കും അവാർഡ് ലഭിച്ചേനെ. ആനക്കൊമ്പ് കേസ് ഒന്നും മമ്മൂട്ടിയുടെ പേരിൽ ഇല്ലാത്തത് കൊണ്ടായിരിക്കും മമ്മൂട്ടിക്ക് അവാർഡ് ഒന്നും ലഭിക്കാത്തത്. മമ്മൂട്ടിയുടെ നന്മ അദ്ദേഹത്തിനോട് ഒപ്പമുള്ളവർക്ക് അറിയാം. പിന്നെ അദ്ദേഹത്തിന്റെ ആറ്റിറ്റിയൂഡ് അതും നല്ലതാണു. കാരണം നാട്ടിലുള്ള കച്ചറകളെ ഒക്കെ അടുപ്പിച്ചു നിർത്തി പണി വാങ്ങുന്നതിലും നല്ലതാണ് സീരിയസ് ആകുന്നത് !” ഭദ്രാനന്ദയുടെ വാക്കുകൾ ഇങ്ങനെ.. വീഡിയോ കാണാം…

Comments are closed.