മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ഇപ്പോഴത്തെ അവസ്ഥ കണ്ട് അത്ഭുതം തോന്നുന്നു !! പഴയകാല സംവിധായകൻ പറയുന്നുസ്റ്റാൻലി ജോസ് – മലയാള സിനിമയുടെ ചരിത്രത്തിൽ ഈ പേര് മാറ്റി നിർത്തേണ്ട ഒന്നല്ല. മലയാളസിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവാണ് ഈ എൺപതുകാരൻ. ഉദയായുടെ ഒട്ടുമുക്കാൽ സിനിമകളുടെയും അസോസിയേറ്റ് ഡയറക്ടർ സ്റ്റാൻലിയായിരുന്നു. മലയാള സിനിമാചരിത്രത്തിന്റെ ഭാഗമായി മാറിയ തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമാ സാങ്കേതികവികാസ ചരിത്രത്തിന്റെ മാത്രമല്ല ബോക്സ്ഓഫീസ് വിജയചരിത്രങ്ങൾക്കൊപ്പവും സ്റ്റാൻലിയുടെ പേരുണ്ടായിരുന്നു. മലയാളത്തിന്റെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും തുടക്ക കാലത്ത് തന്നെ അവരെ പരിചയപ്പെടാൻ കഴിഞ്ഞയാളാണ് സ്റ്റാൻലി.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന് ചിത്രത്തിനായി കൊടെെക്കനാലിൽ എത്തിയപ്പോഴാണ് മോഹൻലാലിനെ കാണുന്നത്. ഇന്നത്തെ നിലയിൽ താനെത്തുമെന്ന് അന്നത്തെ മോഹൻലാൽ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ലെന്ന് സ്റ്റാൻലി ജോസ് ഓർക്കുന്നു. “കൊടെെക്കനാലിലിൽ വച്ചാണ് മോഹൻലാലിനെ കാണുന്നത്.​ മോഹൻലാൽ അവിടെ വന്ന് പരിചയപ്പെട്ടു. ആദ്യം ഒരു കീർത്തനവുമൊക്കെ പാടി ഇരുന്നു. ആളൊരു രസികനാണ്. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അവിടെ താമസിച്ചു. ഷൂട്ട് ചെയ്യാനൊക്കെ തുടങ്ങി. അന്ന് ശങ്കറിന്റെ “ഒരു തലെെ രാഗം” ചിത്രം ഇറങ്ങിയ സമയമാണ്. കൊടേക്കനാലിൽ വരുന്ന ടൂറിസ്റ്റുകൾക്ക് മുഴുവൻ ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും കൂടുകയാണ്. അന്ന് മോഹൻലാൽ അതുകണ്ട് അന്തിച്ചു നിൽക്കുകയാണ്. ഭാവിയിൽ അവനേക്കാളും വലിയ ആളാകുമെന്ന സങ്കൽപം പോലും മോഹൻലാലിനില്ല”

പടയോട്ടം എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെ ആണ് മമ്മൂട്ടിയെ പരിചയപ്പെടുന്നത്. എട്ടു മാസത്തെ ഷൂട്ട് ആയിരുന്നു ആ ചിത്രത്തിന് . അന്ന് മമ്മൂട്ടി അത്ര നല്ല അഭിനേതാവ് ഒന്നും ആയിരുന്നില്ല. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം ആയിരുന്നു പടയോട്ടം . ആദ്യ ചിത്രമായ മേള രണ്ടു ലക്ഷം രൂപ കളക്ഷൻ നേടി എന്ന് മമ്മൂട്ടി എന്നോട് പറഞ്ഞിരുന്നു . വൈകുന്നേരം ഞങ്ങൾ ഒരുമിച്ചാണ് ചായ കുടിക്കാൻ പോയിരുന്നത് ” സ്റ്റാൻലി ജോസ് ഓർത്തെടുക്കുന്നതിങ്ങനെ..

Comments are closed.