മമ്മൂട്ടിയുടെ യാത്രയുടെ കിടിലന്‍ ട്രൈലര്‍ കാണാം!!!!

0
235

നീണ്ട 26 വർഷത്തിന് ശേഷം മമ്മൂട്ടി തെലുങ്കിൽ അഭിനയിക്കുന്ന ചിത്രമാണ് യാത്ര. വൈ എസ് രാജശേഖര റെഡ്ഢി എന്ന തെലുങ്ക് മുൻ മുഖ്യമന്ത്രിയുടെ ജീവിതം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് മഹി രാഘവ് ആണ്. 1999 മുതൽ 2004 വരെയുള്ള വൈ എസ് ആറിന്റെ ജീവീതം ആണ് ചിത്രത്തിന്റെ കഥക്ക് ആധാരം.

യാത്രയുടെ പുതിയ ട്രൈലെര്‍ പുറത്തിറങ്ങി. തെലുങ്കിന് പുറമേ തമിഴ്,മലയാളം തുടങ്ങിയ ഭാഷകളിലും മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തുന്നുണ്ട്. ഡബ്ബിങ് പൂർത്തിയായ ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി തീർത്തു റീലിസിനു തയാറെടുക്കുകയാണ്.

70എംഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും മഹി വി രാഘവ് തന്നെയാണ്. ശ്രീകർ പ്രസാദ് എഡിറ്റിംഗും സത്യൻ സൂര്യൻ ഛായാഗ്രഹണവും നിർവഹിക്കുന്നു… ട്രൈലെര്‍ കാണാം!!!