മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാർ ഈ വര്‍ഷം തന്നെ ഷൂട്ടിംഗ് തുടങ്ങും -ഓഗസ്റ്റ് സിനിമാസ്!!!2017 നവംബര്‍ 1നു മലയാള സിനിമയിലെ രണ്ടു വമ്പൻ ചിത്രങ്ങളുടെ അനൗൺസ്‌മെന്റ് ആണ് നടന്നത്. രണ്ടും ഒരേ പേരിൽ ഉള്ളവയും ഒരേ കഥ പ്രതിബാധിക്കുന്നവയും ആയിരുന്നു. കുഞ്ഞാലി മരക്കാർ. ഇതിൽ ഒന്ന് ഓഗസ്റ്റ് സിനിമ മമ്മൂട്ടിയെ നായകനാക്കി ഒരുക്കാൻ ഇരുന്ന പ്രൊജക്റ്റും മറ്റേത് പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഉള്ള സിനിമയും ആയിരുന്നു. എന്നാൽ പിന്നിട് പ്രിയദർശൻ 6 മാസത്തിനുള്ളിൽ ഓഗസ്റ്റ് സിനിമാസിന്റെ കുഞ്ഞാലി മരക്കാർ തുടങ്ങിയില്ലെങ്കിൽ മാത്രമേ തന്റെ സിനിമ തുടങ്ങുകയുള്ളൂ എന്നും പറഞ്ഞിരുന്നു. ആറു മാസങ്ങൾക് ശേഷവും ഓഗസ്റ്റ് സിനിമാസിൽ നിന്നും ചിത്രത്തിന്റെ വർക്കുകൾ തുടങ്ങിയതായി അറിയിപ്പ് ഒന്നും വരാത്തത് കൊണ്ട് ഒടുവിൽ പ്രിയദർശൻ തന്റെ ചിത്രം തുടങ്ങുകയായിരുന്നു..

എന്നാൽ ബഡ്ജറ്റിന്റെ പ്രശ്നങ്ങളും സംവിധായകനായ സന്തോഷ് ശിവന്റെ തിരക്കും കാരണമാണ് തങ്ങളുടെ കുഞ്ഞാലി മരക്കാർ തുടങ്ങാത്തതെന്നും ഈ വര്ഷം ചിത്രം ഷൂട്ട് തുടങ്ങുമെന്നും ന്യൂസ്റപ്പ്റ്റ്നു നൽകിയ അഭിമുഖത്തിൽ ഓഗസ്റ്റ് സിനിമാസിന്റെ സാരഥി ഷാജി നടേശൻ പറയുന്നു. 2014 ൽ ആണ് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയത് എന്നും അത് ഉപേക്ഷിച്ചതായി ആരോടും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം പറയുന്നു. രജനി ചിത്രത്തിന്റെ ഛായാഗ്രഹണത്തിനു ചുമതലയേറ്റ സന്തോഷ് ശിവൻ അത് കഴിഞ്ഞു ഈ പ്രോജെക്ടിലേക്ക് കടക്കും.

“ആ ധീര സ്വാതന്ത്ര്യപോരാളിയേക്കുറിച്ചുള്ള സിനിമ ചരിത്രത്തോട് നീതി പുലര്‍ത്തി, അതേ പോലെയാണ് ചെയ്യേണ്ടത്. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന കുഞ്ഞാലി മരയ്ക്കാറിന് എല്ലാം ആശംസകളും. അതൊരു ഗിമ്മിക്ക് മാത്രമായി പോകരുതെന്ന് അഗ്രഹിക്കുന്നു” എന്ന് അഭിമുഖത്തിൽ പങ്കു വച്ച ഷാജി നടേശൻ ചിത്രത്തിന്റെ തിരക്കഥ പ്രിയദർശൻ വായിച്ചിട്ടുണ്ടെന്നും ടി പി രാജീവൻ എന്ന തിരക്കഥാകൃത്തിനെ അദ്ദേഹത്തിന്റെ പ്രോജെക്ടിലേക്ക് ക്ഷണിച്ചതായും പറയുന്ന ഷാജി നടേശൻ ഒരു പ്രൊഫഷണല്‍ മര്യാദ അവരില്‍ നിന്ന് പ്രതീക്ഷിച്ചിരുന്നതായും പറഞ്ഞു.

Comments are closed.