മമ്മൂട്ടിയുടെ ഈ സൂപ്പർഹിറ്റ് ഗാനം ഗാനഗന്ധർവനിൽ റീ മിക്സ് ചെയുന്നു!!മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിൽ പുതുമുഖം വന്ദിതയാണ് നായിക.അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ്. ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെന്റ്സും ചേർന്നാണ് നിർമ്മാണം. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം.

1992 ൽ പുറത്തിറങ്ങിയ ജയരാജ് മമ്മൂട്ടി ചിത്രമായ ജോണി വാക്കറിലെ ശാന്തമീ രാത്രിയിൽ എന്ന ഗാനം ചിത്രത്തിന് വേണ്ടി ദീപക്ക് ദേവ് റീമിക്സ് ചെയ്തു ഒരിക്കൽ കൂടെ പുറത്തിറക്കുകയാണ്. എസ് പി വെങ്കടേഷ് ആണ് ചിത്രത്തിന് സംഗീതം നൽകിയത്. രണ്ടു പതിറ്റാണ്ടിനപ്പുറം ആ ഗാനം വീണ്ടുമൊരു മമ്മൂട്ടി ചിത്രത്തിൽ എത്തുമ്പോൾ പ്രേക്ഷകർ അത്യധികം പ്രതീക്ഷയിലാണ്.

മുകേഷ്, ഇന്നസെന്റ്, സിദ്ദീഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ, മനോജ് .കെ .ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്‍റെ പൂജ കൊച്ചിയിലാണ് നടന്നത്. ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് രമേഷ് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.

Comments are closed.