മമ്മൂട്ടിയുടെ അഭിനയ വിസ്മയം!!!പേരന്‍പിന്‍റെ മേക്കിംഗ് വീഡിയോ!!!

0
165

പേരന്പ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തു. ഇന്ത്യക്ക് പുറത്തും അകത്തുമായി വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ നിന്ന് മികച്ച അഭിപ്രായം ലഭിച്ച ചിത്രം തിയേറ്റർ റീലിസിനു കാത്തിരിക്കുകയാണ്. മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് ചിത്രത്തിന്റെ സംവിധായകൻ റാം.ഏറെ നാളുകൾക്കു ശേഷം മമ്മൂട്ടിയുടെ തമിഴ് സിനിമയിലേക്കുള്ള മടങ്ങി വരവ്‌ കൂടെയാണ് ചിത്രം. റാമിന്റെ കഴിഞ്ഞ ചിത്രം താരമണിയും ഒരുപാട് നിരൂപക പ്രശംസ ലഭിച്ച ഒന്നാണ്.

അഞ്ജലി ആണ് ചിത്രത്തിലെ നായിക, ട്രാൻസ്‌ജെൻഡർ അഞ്ജലി ആമിറും മുഖ്യ വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. സമുദ്രക്കനി, വടിവുകാരാസി, സാധന, സുരാജ് വെഞ്ഞാറമൂട് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.തങ്കമീനുകൾ എന്ന ചിത്രത്തിലൂടെ ദേശിയ അവാർഡ് നേടിയ സാധന മമ്മൂട്ടിയുടെ മകളുടെ വേഷത്തിൽ എത്തുന്നു റിപോർട്ടുകൾ പ്രകാരം മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നാകും പേരന്പിലേത് എന്നറിയുന്നു തേനി ഈശ്വർ ക്യാമറയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവഹിക്കുന്നു.

ഒരു ടാക്സി ഡ്രൈവറായി ആണ് ചിത്രത്തിൽ മമ്മൂട്ടി എത്തുന്നത്.റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ ഓഡിയൻസ് പോളിൽ നാലായിരത്തിലേറെ പോയിന്റ് നേടി നാലാം സ്ഥാനത് ചിത്രം എത്തിയിരുന്നു. ഫെബ്രുവരിയില്‍ 1ന് ചിത്രം തീയേറ്ററുകളിൽ എത്തും. വീഡിയോ കാണാം!!